Narendra Modi: പ്രധാനമന്ത്രിയുടെ വരവ്, തിരുവനന്തപുരത്ത് ഇന്നും ഗതാഗത നിയന്ത്രണം; ഇതുവഴി പോകരുത്‌

April 15 Vishu Day PM Roadshow in Nagercoil Traffic Restrictions in Thiruvananthapuram: പ്രധാനമന്ത്രിയുടെ വരവിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ പകല്‍ 11.30 മുതല്‍ രാത്രി 7 മണി വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വാഹനങ്ങളുടെ കടന്നുപോക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുറമെ പാര്‍ക്കിങ്ങിലും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Narendra Modi: പ്രധാനമന്ത്രിയുടെ വരവ്, തിരുവനന്തപുരത്ത് ഇന്നും ഗതാഗത നിയന്ത്രണം; ഇതുവഴി പോകരുത്‌

നരേന്ദ്ര മോദി

Published: 

15 Apr 2026 | 05:26 AM

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാഗര്‍കോവില്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. എഐഡിഎംകെ-ബിജെപി സഖ്യത്തിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് പ്രധാനമന്ത്രി നാഗര്‍കോവിലില്‍ എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് ഷോയായാണ് പരിപാടി സ്ഥലത്തേക്ക് എത്തുക.

പ്രധാനമന്ത്രിയുടെ വരവിന്റെ ഭാഗമായി തലസ്ഥാന നഗരിയില്‍ പകല്‍ 11.30 മുതല്‍ രാത്രി 7 മണി വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വാഹനങ്ങളുടെ കടന്നുപോക്കില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് പുറമെ പാര്‍ക്കിങ്ങിലും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് – ചാക്ക – ബേക്കറി ജങ്ഷന്‍ – വിമന്‍സ് കോളേജ് ജങ്ഷന്‍ – തമ്പാനൂര്‍ ഫ്‌ളൈഓവര്‍ – കിള്ളിപ്പാലം – പള്ളിച്ചല്‍ റോഡ് ചാക്ക – അനന്തപുരി ഹോസ്പിറ്റല്‍ റോഡ് ചാക്ക – വെണ്‍പാലവട്ടം – കിംസ് ആശുപത്രി റോഡ് പള്ളിമുക്ക് – കുമാരപുരം – മെഡിക്കല്‍ കോളേജ് ആശുപത്രി റോഡ് എന്നീ റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ശംഖുമുഖം, ചാക്ക, വഴുതക്കാട്, പൂജപ്പുര, തമ്പാനൂര്‍, നേമം തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടും. പ്രധാനമന്ത്രി കടന്നുപോകുമ്പോള്‍ ഇടറോഡുകളില്‍ നിന്ന് പ്രധാന പാതകളിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. മാത്രമല്ല, ഈ റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പാടുള്ളതല്ല.

Also Read: PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ എൻഡിഎയുടെ റോഡ് ഷോ

വിമാനത്താവളത്തിലേക്ക് പോകുന്നവരും ശ്രദ്ധിക്കൂ

ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 4 മണി വരെയും വൈകിട്ട് 6 മണി മുതല്‍ 7 മണി വരെയും ശംഖുമുഖം ഭാഗത്ത് നിന്ന് ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്കും തിരിച്ചും വാഹന ഗതാഗതം അനുവദിക്കില്ല. അതിനാല്‍ വിമാനത്താവളത്തിലേക്ക് പോകേണ്ടവര്‍ അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പോകാനായി ചാക്ക – ഈഞ്ചക്കല്‍ – കല്ലുംമൂട് – വലിയതുറ വഴി തിരഞ്ഞെടുക്കണം. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് 0471 2558731, 9497930055 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Follow Us
Related Stories
Mohanlal Vishukaineettam: കുട്ടനാടിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം കൈയെത്തും ദൂരത്ത്
Nithin Raj Death: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ
Kerala Rain Alert: എല്ലാ ജില്ലക്കാർക്കും മഴ പ്രതീക്ഷിക്കാം…. പക്ഷെ ചൂട് കുറയുമോ?
Vishu 2026: മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും….പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി