AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ എൻഡിഎയുടെ റോഡ് ഷോ

PM Narendra Modi Kerala Thrissur Visit: കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലെത്തുന്ന നരേന്ദ്ര മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ ഗവൺമെന്റ് കോളജ് മൈതാനത്ത് മോദി ഹെലികോപ്റ്ററിൽ എത്തും. 

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ; തൃശൂരിൽ എൻഡിഎയുടെ റോഡ് ഷോ
Pm Narendra ModiImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 29 Mar 2026 | 06:41 AM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പ്രചാരണ ചൂട് കടുക്കുന്നു. എൻഡിഎയുടെ പ്രചാരണ പരിപാടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.

കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്ടറിലെത്തുന്ന നരേന്ദ്ര മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂർ ഗവൺമെന്റ് കോളജ് മൈതാനത്ത് മോദി ഹെലികോപ്റ്ററിൽ എത്തും. വൈകിട്ടോടെ തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വമ്പൻ റോഡ് ഷോ അരങ്ങേറും.

ALSO READ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി വരുന്നു; തൃശൂരില്‍ നാളെ ഗതാഗത നിയന്ത്രണം; വണ്ടിയുമെടുത്ത് ഈ വഴി വരരുത്‌

പ്രധാനമന്ത്രിയെ കാണാൻ എത്തുന്നവർ കുടയോ ബാഗുകളോ കുടിവെള്ളമോ നാണയമോ ഒപ്പമെടുക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ റിഹേഴ്‌സലിൻ്റെ ഭാ​ഗമായി നിയന്ത്രണം ഉണ്ടായിരുന്നു.

ഗതാഗത നിയന്ത്രണം

ഞായറാഴ്ച (ഇന്ന്) രാവിലെ മുതൽ പരിപാടി അവസാനിക്കുന്നതുവരെ പ്രധാന റോഡുകളിൽ വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചില റൂട്ടുകളിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിടും. വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽ നിന്ന് സ്വകാര്യ ബസുകൾ ദേശീയപാത, ചന്ദ്രനഗർവഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ പ്രവേശിക്കുക. മടക്കയാത്രയും ഇതേ വഴിയിലൂടെയായിരിക്കും.

വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം ഭാഗങ്ങളിൽനിന്നുവരുന്ന എല്ലാ കെഎസ്ആർടിസി ബസുകളും കണ്ണനൂർവഴി തിരിഞ്ഞ് തിരുനെല്ലായി, തങ്കം ജങ്ഷൻ, യാക്കര, തോട്ടിങ്ങൽവഴി ബസ്സ്റ്റാൻഡിലേക്ക് പ്രവേശിച്ച് തിരിച്ചും അതുവഴി മടങ്ങണം. സ്വകാര്യ ബസുകൾ ഒലവക്കോട്ടുനിന്ന് ശേഖരിപുരം, വിക്ടോറിയകോളേജ്, താരേക്കാട് വഴി വന്ന് മുനിസിപ്പൽ സ്റ്റാൻഡിയത്തിലേക്കും സ്റ്റേഡിയം സ്റ്റാൻഡിലേക്കുമുള്ള ബസുകൾ അതത് സ്റ്റാൻഡുകളിലേക്ക് തിരിഞ്ഞുംപോകുക.

 

 

Follow Us