PM Modi: മോദി ഇന്ന് കേരളത്തില്‍; 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

PM Modi Kerala Visist: മോദി ഇന്ന് കേരളത്തിലെത്തും. എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് എൻഡിഎ റാലിയെ ഞാൻ അഭിസംബോധന ചെയ്യും.

PM Modi: മോദി ഇന്ന് കേരളത്തില്‍; 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

നരേന്ദ്ര മോദി

Published: 

11 Mar 2026 | 06:08 AM

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1:30 ന് പ്രധാനമന്ത്രി എറണാകുളത്ത് ഏകദേശം 10,800 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കേരളത്തിലെ പരിപാടിക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് പുറപ്പെടും. വൈകിട്ട് 5:45 ന് തിരുച്ചിറപ്പള്ളിയിൽ ഏകദേശം 5,650 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കൊച്ചി റിഫൈനറിയിൽ പോളിപ്രൊഫൈലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിടും. 2,650 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മ്മിച്ച എന്‍എച്ച് 66ലെ തലപ്പാടി-ചെങ്കള സെഷന്‍ ആറു വരിപാത, 2,140 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിച്ച വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപാസിന്റെ ആറ് വരിപാത എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരം കേരളത്തിൽ നിർമ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Also Read: PM Narendra Modi: രാഷ്ട്രപതിയെ അധിക്ഷേപിച്ചാൽ രാജ്യം ക്ഷമിക്കില്ല, ടിഎംസി ഉടൻ തകരും: പ്രധാനമന്ത്രി മോദി

ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിൽ ഒരു പുതിയ ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

മറ്റ് പരിപാടികള്‍

അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷത്തില്‍ മോദി പങ്കെടുക്കും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്. ഉച്ചയ്ക്ക് 2.15-ഓടെ എറണാകുളത്തു നടക്കുന്ന എൻഡിഎ റാലിയെ മോദി അഭിസംബോധന ചെയ്യും.

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ