Narendra Modi: മോദി ഉച്ചയോടെ തിരുവല്ലയില്‍; തിരുവനന്തപുരത്തും പരിപാടി, ഗതാഗത നിയന്ത്രണം

Narendra Modi Visit Traffic Restrictions in hiruvalla and Thiruvananthapuram: ബിജെപിക്ക് വലിയ സ്വാധീനമുള്ള തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെയാകും റോഡ് ഷോ. ഇതിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. നേരത്തെ പാലായിലെ പ്രചാരണ പരിപാടിയിലേക്ക് അദ്ദേഹം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, പൊതുസമ്മേളനം നടത്താന്‍ സൗകര്യമുള്ള മൈതാനമില്ലത്തതിനാല്‍ പരിപാടി വേണ്ടെന്ന് വെക്കുകയായിരുന്നു.

Narendra Modi: മോദി ഉച്ചയോടെ തിരുവല്ലയില്‍; തിരുവനന്തപുരത്തും പരിപാടി, ഗതാഗത നിയന്ത്രണം

നരേന്ദ്ര മോദി

Updated On: 

04 Apr 2026 | 06:00 AM

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. തിരുവല്ലയിലെ എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ ഇറങ്ങും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും നടക്കുന്ന പ്രത്യേക പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കേരള നിമയസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് വലിയ പ്രതീക്ഷയേകുന്നുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം മാറ്റിമറിക്കാന്‍ മോദിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

ഏപ്രില്‍ നാലിന് ഉച്ചയോടെ തിരുവല്ലയില്‍ എത്തുന്ന അദ്ദേഹം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമത്തെ അഭിസംബോധന ചെയ്യും. ആറന്മുള, ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 10 മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ സംഗമത്തിന്റെ ഭാഗമാകും. വൈകീട്ട് നാല് മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള 1.5 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയുടെ ഭാഗമാകും.

ബിജെപിക്ക് വലിയ സ്വാധീനമുള്ള തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെയാകും റോഡ് ഷോ. ഇതിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി സംസാരിക്കും. നേരത്തെ പാലായിലെ പ്രചാരണ പരിപാടിയിലേക്ക് അദ്ദേഹം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, പൊതുസമ്മേളനം നടത്താന്‍ സൗകര്യമുള്ള മൈതാനമില്ലത്തതിനാല്‍ പരിപാടി വേണ്ടെന്ന് വെക്കുകയായിരുന്നു.

കേരളത്തില്‍ കനത്ത സുരക്ഷ

പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് അതീവ സുരക്ഷയിലാണ് സംസ്ഥാനം. വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു. ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ഹിന്ദു കോളേജ്, കോണ്ടൂര്‍ ബാക്ക് വാട്ടേഴ്‌സ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രില്‍ നാലിന് അര്‍ധരാത്രി 12 മുതല്‍ 24 മണിക്കൂര്‍ സമയത്തേക്കാണ് നിയന്ത്രണം.

Also Read: PM Modi at Kerala: മോദി വീണ്ടും കേരളത്തിൽ, ഏപ്രിൽ നാലിന് കോട്ടയം വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ

പത്തനംതിട്ടയില്‍ ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ പരിപാടികളുടെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 6 വരെ എംസി റോഡില്‍ ചങ്ങനാശേരിക്കും തിരുവല്ലയ്ക്കും ഇടയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എസ്എസ് ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം എംസി റോഡിലൂടെ കാറില്‍ തിരുവല്ലയിലേക്ക് പോകും.

Follow Us
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?