Narendra Modi: പ്രധാനമന്ത്രി ഈ മാസം 23ന് തിരുവനന്തപുരത്ത്; തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം നടത്തും

Narendra Modi In Thiruvananthapuram: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത്. ജനുവരി 23നാണ് അദ്ദേഹം തലസ്ഥാനത്തെത്തുക.

Narendra Modi: പ്രധാനമന്ത്രി ഈ മാസം 23ന് തിരുവനന്തപുരത്ത്; തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം നടത്തും

നരേന്ദ്ര മോദി

Published: 

18 Jan 2026 | 10:59 AM

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23ന് തിരുവനന്തപുരത്തെത്തും. രാവിലെ 10.30ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രണ്ട് മണിക്കൂറാവും ഇവിടെ ചിലവഴിക്കുക. നാല് ട്രെയിനുകളുടെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം നടത്തുകയും ചെയ്യും.

കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന പരിപാടികളിൽ മോദി തുടർച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതൽ 11.20 വരെയാണ് റെയിൽവേയുടെ പരിപാടി. ഈ പരിപാടിയിൽ വച്ച് നാല് ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അതേ വേദിയിൽ തന്നെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആദ്യമായി ബിജെപി ഭരണം നേടിയ തിരുവനന്തപുരം കോർപ്പറേഷന് വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനവും പ്രധാനമന്ത്രി ഈ ചടങ്ങിൽ വച്ച് നടത്തും. 12.40ഓടെ പരിപാടികൾ അവസാനിപ്പിച്ച് പ്രധാനമന്ത്രി ചെന്നൈയിലേക്ക് പോകും.

Also Read: Amrit Bharat Express: അഞ്ച് അമൃത് ഭാരത് എക്‌സ്പ്രസുകൾ കൂടി ഇറങ്ങുന്നു; ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് അമൃത് ഭാരത് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കുകയാണ്. പശ്ചിമ ബംഗാളില്‍ നിന്നും അസമില്‍ നിന്നുമുള്ള ട്രെയിനുകളാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുക. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ നിന്നുള്ളതാണ് മൂന്ന് ട്രെയിനുകൾ. ഇതിനൊപ്പം ബംഗാളിൽ 830 കോടി രൂപയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അസമിൽ നിന്ന് രണ്ട് ട്രെയിനുകളുണ്ട്. ഹൗറ-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍, സീല്‍ഡ-ബനാറസ്, സന്ത്രാഗച്ചി-താംബരം എന്നിവയാണ് പശ്ചിമ ബംഗാളിന് ലഭിക്കുന്ന അമൃത് ഭാരത് ട്രെയിനുകള്‍. കാമാഖ്യ-റോഹ്തക്, ദിബ്രുഗഡ്-ലഖ്‌നൗ (ഗോമതി നഗര്‍) എന്നിവയാണ് അസമിൽ നിന്നുള്ള വന്ദേഭാരത് ട്രെയിനുകൾ. ആയിരം കിലോമീറ്ററിന് അഞ്ഞൂറ് രൂപയാണ് അമൃത് ഭാരതിലെ ടിക്കറ്റ് നിരക്ക്.

 

പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ഒരു രീതിയുണ്ട്‌
നാരങ്ങ ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാം! ദാ ഇങ്ങനെ
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍