AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

PM SHRI: ഫണ്ട് വിട്ടുകളയാൻ സർക്കാരിന് ഉദ്ദേശമില്ല, കേന്ദ്രവുമായി ചർച്ച നടത്തും; രാഹുലിനെ കണ്ട് വിഡി സതീശൻ

PM SHRI- Report says UDF government to hold talks with Center: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവുമായി കൂടുതൽ ചർച്ചകൾ നടത്താൻ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ട്. കേരളത്തിന്റെ ഉപാധികൾ മുന്നോട്ട് വച്ചശേഷം അ‌ത് അ‌ംഗീകരിക്കുമെങ്കിൽ കരാറിൽ ഒപ്പിടാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് സൂചന. എന്നാൽ പിഎം ശ്രീ നടപ്പാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉണ്ട്.

PM SHRI: ഫണ്ട് വിട്ടുകളയാൻ സർക്കാരിന് ഉദ്ദേശമില്ല, കേന്ദ്രവുമായി ചർച്ച നടത്തും; രാഹുലിനെ കണ്ട് വിഡി സതീശൻ
Kerala Chief Minister Vd Satheesan Meets Rahul GandhiImage Credit source: VD Satheesan Facebook
Prasanth Kumar
Prasanth Kumar | Published: 07 Sep 2026 | 03:47 PM

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രവുമായി കൂടുതൽ ചർച്ചകൾ നടത്താൻ വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ട്. കേരളത്തിന്റെ ഉപാധികൾ മുന്നോട്ട് വച്ചശേഷം അ‌ത് അ‌ംഗീകരിക്കുമെങ്കിൽ കരാറിൽ ഒപ്പിടാം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട് എന്നാണ് സൂചന. എന്നാൽ പിഎം ശ്രീ നടപ്പാക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുകൾ ഉണ്ട്. നിലവിൽ ഡൽഹിയിൽ എത്തിയിരിക്കുന്ന മുഖ്യമന്ത്രി വിഡി സതീശൻ ​കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പക്ഷേ പിഎം ശ്രീ സംബന്ധിച്ച ചർച്ചകൾ രാഹുൽ – സതീശൻ കൂടിക്കാഴ്ചയിൽ ഉണ്ടായില്ല എന്നാണ് റിപ്പോർട്ട്.

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ ഉയർത്തിയ വിഷയമാണ് പിഎം ശ്രീ. മുൻ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയിൽ സർക്കാർ ഒപ്പിടാൻ നടപടികൾ ആരംഭിച്ചെങ്കിലും സംഘപരിവാർ അ‌ജണ്ട കേരളത്തിലെ സിലബസിൽ ഇടംപിടിക്കും എന്ന് ചൂണ്ടിക്കാട്ടി സിപിഐ എതിർത്തു. ഇതിന് പിന്നാലെ അ‌ന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനും മറ്റ് കോൺഗ്രസ് നേതാക്കളും ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളും പിഎം ശ്രീയിൽ കേരളം ഒപ്പിടുന്നതിനെതിരേ രംഗത്തുവന്നു.

ALSO READ: ചിറയൻകീഴിലെ കൂട്ടയടിയിൽ രമ്യക്കെതിരെ നടപടിയില്ല; കെസി വേണുഗോപാലിനെ കണ്ട് എംഎൽഎ

മുന്നണിക്കുള്ളിൽതന്നെ പ്രതി​ഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് പിഎം ശ്രീ കരാറിൽ നിന്ന് പിന്മാറാൻ എൽഡിഎഫ് സർക്കാർ നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് അ‌ധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ പക്ഷേ പിഎം ശ്രീ അ‌ത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. പദ്ധതിയെപ്പറ്റി പഠിക്കും, പിന്മാറുന്നതിൽ തടസങ്ങളുണ്ട് തുടങ്ങിയ വാദങ്ങൾ ആണ് പുതിയ സർക്കാർ വന്ന ശേഷം ഉയർന്ന് കേട്ടത്.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കുന്ന ഫണ്ട് വിട്ടുകളയേണ്ടതില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാട് എന്നാണ് അ‌ധികാരത്തിൽ എത്തിയ ശേഷം ഇതുവരെയുള്ള അ‌ദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ളത്. പക്ഷേ മുൻപ് എതിർത്ത അ‌തേ കാര്യം അ‌ധികാരത്തിൽ എത്തിയ ശേഷം നടപ്പാക്കാൻ ശ്രമിക്കുന്നതിന് എതിരേ കോൺഗ്രസിന് ഉള്ളിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ പിഎം ശ്രീ ചർച്ചയായി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരളത്തിൽ പിഎം ശ്രീ നടപ്പാക്കേ എന്നാണ് എഐസിസി നിലപാട്. പിഎം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആർഎസ്എസ് അജണ്ടയാണെന്നാണ് ഇതിനെ എതിർക്കുന്ന നേതാക്കളുടെ വാദം. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കഴിഞ്ഞ ദിവസം ഇത് സംഘപരിവാർ അജണ്ടയാണെന്ന നിലപാടിൽ തന്നെയാണ് പ്രതികരണം നടത്തിയത്.

പക്ഷേ ഫണ്ടിന്റെ കാര്യം ചൂണ്ടിക്കാട്ടി പദ്ധതി നടപ്പിലാക്കുന്നതിന് അ‌നുകൂല നിലപാട് തുടരുകയാണ് വിഡി സതീശൻ എന്നാണ് റിപ്പോർട്ട്. കേന്ദ്രം പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാമെന്നുമുള്ള സംസ്ഥാന സർക്കാർ നിലപാട് കേന്ദ്രത്തെ അ‌റിയിച്ച് ചർച്ചകളിലൂടെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ നടപ്പാക്കിയത് ചൂണ്ടിക്കാട്ടി, പദ്ധതിയെ അ‌നുകൂലിക്കുന്നവർ പാർട്ടിക്കുള്ളിലെ എതിർപക്ഷത്തിന്‍റെ നീക്കം തടയുന്നു. എഐസിസിക്ക് പദ്ധതിയോട് യോജിപ്പ് ഇല്ല എന്നതാണ് കരാറുമായി മുന്നോട്ട് പോകാൻ വിഡി സതീശൻ സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

അ‌തേസമയം ഡൽഹിയിലെത്തിയ വിഡി സതീശൻ ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് സതീശൻ രാഹുൽ ഗാന്ധിയെ അറിയിച്ചതായാണ് വിവരം. പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി.

English Summary

The UDF government led by VD Satheesan is reportedly preparing to hold further discussions with the Centre regarding the implementation of the PM Shri scheme in Kerala. The Chief Minister’s stance is that the agreement can be signed if Kerala’s conditions are accepted after putting forward them. However, there are objections within the party to the implementation of the PM Shri. Meanwhile, Chief Minister VD Satheesan, who arrived in Delhi, met Congress leader Rahul Gandhi

Follow Us