Kannur POCSO Case: തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി സ്നേഹ സ്ഥിരം കുറ്റവാളി, 14കാരനെയും പീഡിപ്പിച്ചു

POCSO Case Registered Against 23 Year Old Woman in Kannur: പന്ത്രണ്ടുകാരിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപകർക്ക് സംശയം തോന്നി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

Kannur POCSO Case: തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി സ്നേഹ സ്ഥിരം കുറ്റവാളി, 14കാരനെയും പീഡിപ്പിച്ചു

സ്നേഹ മെർലിൻ

Updated On: 

14 Mar 2025 16:39 PM

തളിപ്പറമ്പ് (കണ്ണൂർ): കണ്ണൂർ തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സ്നേഹ മെർലിൻ സ്ഥിരം കുറ്റവാളി. 23കാരിയായ സ്‌നേഹയ്‌ക്കെതിരെ കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പന്ത്രണ്ടുകാരിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ അധ്യാപകർക്ക് സംശയം തോന്നി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിങ് നൽകി. കൗൺസിലിങ്ങിലാണ് പീഡനം നടന്ന വിവരം കുട്ടി പുറത്തു പറഞ്ഞത്.

പ്രതി പെൺകുട്ടിക്ക് സ്വർണ ബ്രേസ്‌ലെറ്റ് വാങ്ങി നൽകിയിരുന്നതായി സൂചനയുണ്ട്. നേരത്തെയും സമാനകേസിൽ പ്രതിയായിരുന്ന സ്നേഹ പതിനാല് വയസുള്ള ആൺകുട്ടിയെയും പീഡിപ്പിച്ചതായാണ് വിവരം. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ആൺകുട്ടിയോട് പരാതിപ്പെടാതിരിക്കാൻ ആവശ്യപ്പെട്ടതാതായും വിവരമുണ്ട്.

സ്നേഹ മെർലിൻ നേരത്തെ തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള മധ്യസ്ഥത ചർച്ചയ്ക്കിടെ കോമത്ത് മുരളീധരനെ ഹെൽമറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. സംഭവ സമയത്ത് കൂടെ ഉണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം രഞ്ജിത്തായിരുന്നു മുരളീധരനെ ഹെൽമറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതി ആയിരുന്നു സ്നേഹ മെർലിൻ.

ALSO READ: ഡ്യൂട്ടിക്കിടെ അഭ്യാസം; മദ്യപിച്ച് റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി

ഡ്യൂട്ടിക്കിടെ മദ്യപിച്ച് റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി

പെരിന്തല്‍മണ്ണയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുക്കെട്ട് റോഡില്‍ കിടന്ന് പഞ്ചായത്ത് സെക്രട്ടറി. മലപ്പുറം വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷാജിമോന്‍ കെപിയാണ് മദ്യപിച്ച് റോഡിൽ കിടന്നത്. റോഡില്‍ കിടന്ന ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതോടെ സെക്രട്ടറിക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുക്കുകയായിരുന്നു. പൊതുസ്ഥലത്ത് മദ്യപിക്കുകയും ആളുകള്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്‌തെന്നാണ് കേസ്. ഡ്യൂട്ടി സമയത്ത് ഉണ്ടായ സംഭവായത് കൊണ്ട് ഷാജിക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടായേക്കാം.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും