Tear Gas Shell Explosion: കൊല്ലത്ത് പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി പൊലീസുകാർക്ക് പരിക്ക്; ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
Tear Gas Shell Explosion in Kollam: ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകൾ....
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെല്ല് പൊട്ടിത്തെറിച്ച് മൂന്നു പോലീസുകാർക്ക് പരിക്ക്. രണ്ടു വനിതാ പോലീസുകാർക്കും എസ്ഐക്കും ആണ് പരിക്കേറ്റത്. ചവറ സ്റ്റേഷനിലെ പോലീസുകാരായ കീർത്തന ആര്യ എന്നിവർക്കും തെക്കുംഭാഗം സ്റ്റേഷനിലെ എസ് ഐ ഹരിലാലിനുമാണ് പരിക്കേറ്റത്.
ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകൾ ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽ വെക്കരുത്
ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥിയായ മുൻ ഐപിഎസ് ആർ ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ നിന്നും ഐപിഎസ് പദവി വെട്ടിമാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ.
തെരഞ്ഞെടുപ്പിന്റെ പ്രചാരണ ബോർഡുകളിൽ ആർ ശ്രീലേഖ ഐപിഎസ് എന്നായിരുന്നു ചേർത്തിരുന്നത്. ഇത് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ആം ആദ്മി പാർട്ടി നൽകി പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ബോർഡിൽ ഐപിഎസ് എന്ന പദവി ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ തന്നെ പലയിടത്തും ബോർഡിലെ ഐപിഎസ് എന്ന വാചകം ബിജെപി കരിയോയിൽ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.