Kerala Panchayat Presidentship Election: പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആകെയുള്ളത് 941 പഞ്ചായത്തുകൾ
Kerala Panchayat Presidentship Election Today: രാവിലെ 10.30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം 2.30ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. 941 പഞ്ചായത്തുകളാണ് ആകെയുള്ളത്. 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും (Kerala Panchayat Presidentship Election). രാവിലെ 10.30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഉച്ചയ്ക്ക് ശേഷം 2.30ന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. 941 പഞ്ചായത്തുകളാണ് ആകെയുള്ളത്. 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പലയിടത്തും വിമതന്മാർ നിർണായകമാകും.
സ്ഥാനങ്ങളിലേക്ക് ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും തെരഞ്ഞെടുപ്പ് അരങ്ങേറുക. അതേസമയം തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ചുമതലയേറ്റ കൗൺസിലർമാരിൽ നിന്നും കോർപ്പറേഷൻ മുൻസിപ്പാലിറ്റി അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്നലെയാണ് നടന്നത്.
സംസ്ഥാനത്തെ ആറ് കോർപറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. മുനിസിപ്പാലിറ്റികളിൽ 44 അധ്യക്ഷ സ്ഥാനങ്ങൾ വനിതകൾക്കും ആറ് എണ്ണം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കും ഒരെണ്ണം പട്ടികവർഗ വിഭാഗത്തിനുമാണ് സംവരണം ചെയ്തിരുന്നത്.