AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: തണുത്ത് വിറയ്ക്കാം, കൂടെ കനത്ത മഴയും; 7 ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ

Kerala Rain Alert Today: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഇന്ന് രാവിലെ തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: തണുത്ത് വിറയ്ക്കാം, കൂടെ കനത്ത മഴയും; 7 ജില്ലക്കാർ ശ്രദ്ധിച്ചോണേ, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Nov 2026 | 06:15 AM

തിരുവനന്തപുരം: സംസ്ഥാനത്ത്, വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഇന്ന് രാവിലെ തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

നവംബർ 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

നവംബർ 27: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നവംബർ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറേണ്ടതാണ്.

ALSO READ: ഉച്ചകഴിഞ്ഞ് മാനം കറുക്കും, മഴ പെയ്യും; മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

തണുപ്പ് കൂടുന്നു

ഡിസംബറിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ വിവിധയിടങ്ങളിൽ തണുപ്പ് കൂടുന്നുണ്ട്. പ്രത്യേകിച്ച് മൂന്നാറിൽ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വിനോദഞ്ചാര കേന്ദ്രങ്ങളായ വട്ടവട, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഇരവികുളം ദേശീയോദ്യാനം, കൊളുക്കുമല, എക്കോ പോയിൻ്റ് എന്നിവടങ്ങളിൽ താപനില കുറഞ്ഞ അവസ്ഥയാണുള്ളത്. ഡിസംബർ മാസം എത്തുന്നതോടെ താപനില നിലവിലേതിലും താഴേക്ക് എത്താനുള്ള സാധ്യതയാണുള്ളത്.

ശബരിമല കാലാവസ്ഥ

തീയതി സ്ഥലം കാലാവസ്ഥ മുന്നറിയിപ്പ്
നവംബർ 26 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 26 പമ്പ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 26 നിലക്കൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 27 സന്നിധാനം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 27 പമ്പ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്
നവംബർ 27 നിലക്കൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഏതാനും തവണ നേരിയതോ മിതമായതോ ആയ ( മണിക്കൂറിൽ 2 സെമീ വരെ) മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ സാധ്യത. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ (24 മണിക്കൂറിൽ 7.11 സെമീ) മുന്നറിയിപ്പ്/ ഇടിമിന്നൽ മുന്നറിയിപ്പ്

English Summary:

Kerala Weather Update Today, IMD Issues Yellow Alert in 7 Districts for Heavy Rain. Light rainfall is very likely to occur at one or two places in Thiruvananthapuram and Kasaragod districts of Keralam.

Follow Us