Droupadi Murmu Kochi Visit: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം

Kochi Traffic Restrictions: ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിയന്ത്രണം.

Droupadi Murmu Kochi Visit: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനം; കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം

Drupadi Murmu Kochi Visit

Updated On: 

23 Oct 2025 19:40 PM

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം. 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിയന്ത്രണം.നേവൽബേസ് – തേവര- എംജി റോഡ്- ജോസ് ജംഗ്ഷൻ – BTH -പാർക്ക് അവന്യൂ റോഡ്- മേനക – ഷൺമുഖം റോഡ്- എന്നീ ഭാഗങ്ങളിലാണ് ​ഗതാ​ഗത നിയന്ത്രണം ഉള്ളത്.

അതേസമയം ബുധനാഴ്ചയാണ് ശബരിമലയിൽ രാഷ്ട്രപതി ദർശനം നടത്തിയത്. അയ്യപ്പക്ഷേത്രത്തിൽ നിന്നും കെട്ടുനിറച്ചതിനു ശേഷം പതിനെട്ടാം പടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യനെ തൊഴുതത്. ശേഷം ഇന്നലെ രാത്രി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ നൽകിയ വിരുന്നിലും രാഷ്ട്രപതി പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കം പങ്കെടുത്തിരുന്നു.ഇന്ന് ശിവഗിരിയും കോട്ടയവും ആണ് സന്ദർശിച്ചത്. മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ രാജഭവനിൽ ഇന്ന് രാവിലെ 10.30 ഓടെ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു.

ALSO READ: രാഷ്ട്രപതി ഇന്ന് ശിവഗിരിയിലേക്കും, പാലായിലേക്കും; കോട്ടയത്ത് ഗതാഗത നിയന്ത്രണം

ഗവർണർ രാജേന്ദ്ര അർലേക്കർ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ കേരള ഗവർണറും നിലവിൽ ബീഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്നാണ് രാഷ്ട്രപതി ശിവഗിരിയിലേക്ക് പോയത് ശ്രീനാരായണ ഗുരുവിന്റെ സമാധി ശതാബ്ദി ആചരണത്തിന്റെ മൂന്നുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിനായാണ് രാഷ്ട്രപതി ശിവഗിരിയിൽ എത്തിയത്.

അതേസമയം നാളെ രാവിലെ 11 മണിക്കാണ് രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കുക. 11.35 ന് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതിക്ക് നാവിക വിമാനത്താവളത്തിലാണ് സ്വീകരണം നൽകുക. 12 മണിക്ക് എറണാകുളം സെന്റ് തെരേസസ് കോളേജിൽ എത്തും. കോളേജിലെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകിട്ടാണ് ഡൽഹിയിലേക്ക് മടങ്ങുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും