AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Priest Arrest: ഉറക്കത്തില്‍ ദുസ്വപ്നം കാണുന്നു! പൂജിച്ച് മാറ്റാൻ വീട്ടിലെത്തി വിദ്യാര്‍ഥിനിയുടെ നഗ്നചിത്രമെടുത്ത് പീഡനം; പൂജാരി പിടിയില്‍

ഉറക്കത്തില്‍ ദുസ്വപ്നം കാണുന്നെന്നും പരിഹാരം കാണാൻ വേണ്ടിയാണ് പെൺകുട്ടിഅമ്മയുമായി വീട്ടിലെത്തിയത്. ഇതിനു പരിഹാരമായി കുഞ്ഞുമോൻ പൂജയാണ് നിർദ്ദേശിച്ചത്

Wayanad Priest Arrest: ഉറക്കത്തില്‍ ദുസ്വപ്നം കാണുന്നു! പൂജിച്ച് മാറ്റാൻ വീട്ടിലെത്തി വിദ്യാര്‍ഥിനിയുടെ നഗ്നചിത്രമെടുത്ത് പീഡനം; പൂജാരി പിടിയില്‍
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Edited By: Arun Nair | Updated On: 14 Oct 2025 | 10:55 PM

വയനാട്: പൂജയ്ക്കായി വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പൂജാരി അറസ്റ്റിൽ. വയനാട്(Wayanad) മുട്ടില്‍ സ്വദേശി കു‍ഞ്ഞുമോനാണ് പിടിയിലായത്. ഉറക്കത്തില്‍ ദുസ്വപ്നം കാണുന്നെന്നും പരിഹാരം കാണാൻ വേണ്ടിയാണ് പെൺകുട്ടിഅമ്മയുമായി വീട്ടിലെത്തിയത്. ഇതിനു പരിഹാരമായി കുഞ്ഞുമോൻ പൂജയാണ് നിർദ്ദേശിച്ചത്. പൂജസാമഗ്രികളുമായി എത്തിയപ്പോഴായിരുന്നു പീഡിപ്പിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്ത ഇയാൾ നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

അയൽവാസികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

പാലക്കാട്: കല്ലടിക്കോട് മരുതംകാട് അയൽവാസികളായ രണ്ട് യുവാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെയും മൃതദേഹം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാണ് കണ്ടത്. സമീപത്തായി ഒരു നാടൻ തോക്ക് കത്തി എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മരുതുംകാട് സ്വദേശിയായ ബിനു(45), നിധിൻ (25) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. അയൽവാസികളാണ് ഇരുവരും. നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്തായിരുന്നു. കയ്യിൽ കത്തിയും ഉണ്ടായിരുന്നു. വീടിന് പുറത്തായിരുന്നു ബിനു മരിച്ചു കിടന്നത്. സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെടുത്തു. ടാപ്പിംഗ് തൊഴിലാളിയാണ് ഇയാൾ. ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ആ സമയത്ത് ജീവൻ ഉണ്ടായിരുന്നതായും റിപ്പോർട്ട്.

അൽപ്പസമയത്തിനു ശേഷമാണ് ബിനു മരണപ്പെട്ടത്. ബിനുവിന്റെ മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിനു ശേഷമാണ് നിധിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം വെടിച്ചയോ മറ്റു ശബ്ദം ഒന്നും കേട്ടിരുന്നില്ല എന്നാണ് ടാപ്പിംഗ് തൊഴിലാളി പൊലീസിനോട്. പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.