AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala private bus strike: നാളത്തെ സമരം സൂചന മാത്രം… ആവശ്യങ്ങൾ തള്ളിയാൽ അനിശ്ചിതകാലസമരം

Private Bus Strike in Kerala Tomorrow: ഒരാഴ്ചയ്ക്കുള്ളിൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ജൂൺ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥികളുടെ യാത്ര കൺസഷൻ നിരക്ക് 50% ആയി നിജപ്പെടുത്തണമെന്ന് ബസ്സുടമകൾ ആവശ്യപ്പെടുന്നു.

Kerala private bus strike: നാളത്തെ സമരം സൂചന മാത്രം… ആവശ്യങ്ങൾ തള്ളിയാൽ അനിശ്ചിതകാലസമരം
Private Bus KeralaImage Credit source: Facebook / Private bus kerala
aswathy-balachandran
Aswathy Balachandran | Published: 07 Jul 2025 17:30 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യബസ് സമരം നടക്കും. ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമരസമിതി പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. ഇത് സൂചന സമരം ആണെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂൺ 22 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് ഉടമകൾ അറിയിച്ചു.

 

പ്രധാന ആവശ്യങ്ങൾ

 

  • വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക
  • വ്യാജ കൺസഷൻ കാർഡുകൾ തടയുക
  • 140 കിലോമീറ്റർ കൂടുതൽ ദൂരം ഓടുന്ന ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകുക
  • അനാവശ്യമായി പിഴ ഈടാക്കുന്നത് നിർത്തുക

ഒരാഴ്ചയ്ക്കുള്ളിൽ ചർച്ചകൾ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ജൂൺ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥികളുടെ യാത്ര കൺസഷൻ നിരക്ക് 50% ആയി നിജപ്പെടുത്തണമെന്ന് ബസ്സുടമകൾ ആവശ്യപ്പെടുന്നു.

സർക്കാർ നിലപാട്

 

സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ട ചർച്ച ഗതാഗത കമ്മീഷണർ നടത്തി. ഈ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ മന്ത്രിതല ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു.

വിദ്യാർത്ഥികൾക്ക് കൺസഷൻ ടിക്കറ്റ് നൽകുന്നതിനായി സർക്കാർ ഒരു ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഒന്നരമാസത്തിനുള്ളിൽ ഈ ആപ്പ് പ്രവർത്തനക്ഷമമാക്കാൻ ആണ് ലക്ഷ്യമിടുന്നത്. ഇതുവഴി വിദ്യാർഥികൾക്ക് മാത്രമായി കൺസഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും എത്ര വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കുന്നു എന്നതിന്റെ കണക്ക് ആപ്പിലൂടെ കണ്ടെത്താൻ കഴിയും എന്നും സർക്കാർ അറിയിച്ചു.

അതേസമയം അമിതപിഴ ചുമത്തുന്നതിനെ കുറിച്ചുള്ള ബസ്സുടമകളുടെ ആരോപണം സർക്കാർ തള്ളിയിട്ടുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തുടർന്നും നടപടി സ്വീകരിക്കുമെന്നും ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കാൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.