ED റിപ്പോർട്ടിൽ അന്വേഷണമാകാം; സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ എജിയുടെ നിയമോപദേശം

ഇത് പ്രകാരം അന്വേഷിക്കാം എന്നാണ് എജിയുടെ നിയമോപദേശം.കേസില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വിജിലന്‍സിന് തീരുമാനിക്കാമെന്നും ആഭ്യന്തര വകുപ്പിന് ലഭിച്ചിരിക്കുന്ന നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കുന്നതിൽ തീരുമാനമാകാത്തതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നതിനിടയാണ് ഇപ്പോൾ നിയമോപദേശം.പ്രത്യേക അന്വേഷണസംഘം ഡിവൈഎസ്പിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നത്......

ED റിപ്പോർട്ടിൽ അന്വേഷണമാകാം; സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ എജിയുടെ നിയമോപദേശം

Ed

Updated On: 

18 Sep 2026 | 09:29 PM

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പിന് എജിയുടെ നിയമോപദേശം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കൈമാറിയ റിപ്പോർട്ടിൽ അന്വേഷണം ആകാമെന്നാണ് എജി വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ മകളും സംരംഭകയുമായ വീണ ടി മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ ഇട്ട് അന്വേഷണം വേണമെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം ഡിവൈഎസ്പിക്ക് നൽകിയ കത്തിൽ സൂചിപ്പിച്ചിരുന്നത്.

ഇത് പ്രകാരം അന്വേഷിക്കാം എന്നാണ് എജിയുടെ നിയമോപദേശം.കേസില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് സംസ്ഥാന വിജിലന്‍സിന് തീരുമാനിക്കാമെന്നും ആഭ്യന്തര വകുപ്പിന് ലഭിച്ചിരിക്കുന്ന നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസെടുക്കുന്നതിൽ തീരുമാനമാകാത്തതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നതിനിടയാണ് ഇപ്പോൾ നിയമോപദേശം ലഭിച്ചിരിക്കുന്നത്.

ALSO READ:എക്സാലോജിക്കിൽ തെറ്റായി ഒന്നുമില്ല, നേതാക്കളുടെ മക്കൾ ചെറിയ വ്യവസായങ്ങൾ നടത്തുന്നുണ്ട്; എം വി ഗോവിന്ദൻ

അതേസമയം കേസ് എടുത്താൽ നിയമപ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നത് ഒഴികെ അതിനപ്പുറത്തേക്ക് ഉണ്ടാകുന്ന രാഷ്ട്രീയ ക്രമസമാധാന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടി ആഭ്യന്തരവകുപ്പിന് വിശദമായി ചിന്തിക്കേണ്ടതായി വരും പഴയ റിപ്പോർട്ടുകളും മറ്റും കേസ് അന്വേഷണത്തിന് നിയമസമാകാൻ പോകുന്നില്ല എന്നാണ് എ ജി നൽകിയിരിക്കുന്ന ഉപദേശം.

അതേസമയം വീണ ടിയുടെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ പ്രതികരിച്ചത് . നേതാക്കളുടെ മക്കൾ ഇത്തരത്തിൽ ചെറിയ വ്യവസായങ്ങൾ നടത്താറുണ്ട് എന്നും ഇത് രാഷ്ട്രീയപരമായ നീക്കത്തിന്റെ ഭാഗമായാണ് പിണറായി വിജയന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.വ്യക്തികളെയല്ല, സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും തകർക്കുകയാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.ഈ വിഷയത്തിൽ പിണറായി വിജയന്റെ പേര് ഉപയോഗിച്ച് സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും തകർക്കുവാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY

The Advocate General has advised the Home Department to order an investigation into the CMRL-Exalogic ‘monthly payout’ case. The Advocate General clarified that an inquiry is permissible based on the report handed over to the DGP by the Enforcement Directorate.A letter submitted by the Special Investigation Team to the DySP indicated that an investigation should be initiated by registering an FIR against Leader of the Opposition Pinarayi Vijayan, his daughter and entrepreneur Veena T., and former Minister Muhammed Riyas in connection with the case.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട