AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannur Ban: കണ്ണൂരിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ച നിരോധനം

Ban on Fireworks, Explosives, and Drones in Kannur: മെയ് 11 മുതൽ മെയ് 17 വരെ ഏഴ് ദിവസത്തേക്കാണ് കണ്ണൂർ ജില്ലയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നത്.

Kannur Ban: കണ്ണൂരിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ച നിരോധനം
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Published: 11 May 2025 16:02 PM

കണ്ണൂർ: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് ഒരാഴ്ചത്തെ നിരോധനം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023ലെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായാണ് നടപടി. മെയ് 11 മുതൽ മെയ് 17 വരെ ഏഴ് ദിവസത്തേക്കാണ് കണ്ണൂർ ജില്ലയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ഉത്തരവ് പുറത്തുവിട്ടത്.

കൂടാതെ, പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ ഉപയോഗിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഏഴ് ദിവസത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ ഔദ്യോഗിക ആവശ്യങ്ങൾക്കും അവശ്യ സേവനങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ചാൽ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ: വിദേശ ജോലി തട്ടിപ്പുക്കേസ്; കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്

വിദേശ ജോലി തട്ടിപ്പുക്കേസ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തൽ. കാര്‍ത്തിക യുക്രെയ്‌നില്‍ പഠനം നടത്തിയിരുന്നെങ്കിലും ഇത് പൂര്‍ത്തിയായതായോ കേരളത്തില്‍ രജിസ്‌ട്രേഷന്‍ എടുത്തതായോ കണ്ടെത്താനായില്ല.

ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിന് ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക ഒരു സ്ഥാപനം നടത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

കാര്‍ത്തിക പ്രദീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ വീണ്ടും കോടതിയില്‍ ഹാജരാക്കിയ കാര്‍ത്തികയെ റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത.

തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച പരാതിയില്‍ വിശ്വാസവഞ്ചനയ്ക്കാണ് നിലവില്‍ കാര്‍ത്തികയെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയിൽ നിന്ന് 5.23 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ഇവര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ്, കാര്‍ത്തിക നടത്തിയിരുന്ന ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിക്ക് ലൈസന്‍സ് ഇല്ലെന്ന് പോലീസ് കണ്ടെത്തിയത്.