R Sreelekha: പോക്സോ നിലനിൽക്കില്ല; ആ പെൺകുട്ടി പ്രായപൂർത്തി എന്ന് ആർ ശ്രീലേഖ

R Sreelekha Controversy: കിളിരൂര്‍,കവിയൂര്‍,പെരുമ്പാവൂര്‍ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് സിവിൽ റൈറ്റ് സൊസൈറ്റി ആണ് ശ്രീലേഖക്കെതിരെ പരാതി നൽകിയിരുന്നത്.....

R Sreelekha: പോക്സോ നിലനിൽക്കില്ല; ആ പെൺകുട്ടി പ്രായപൂർത്തി എന്ന് ആർ ശ്രീലേഖ

ആര്‍ ശ്രീലേഖ

Published: 

27 Feb 2026 | 02:31 PM

തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ല എന്ന് മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. തന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിളിരൂർ കേസ് അന്വേഷിച്ചത്. ഇരയാക്കപ്പെട്ട പെൺകുട്ടി പ്രായപൂർത്തിയായതാണ് എന്നും ശ്രീലേഖ പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ ചിലർ തന്നെ വ്യക്തിഹത്യ ചെയ്യുന്നതായും അവർ പ്രതികരിച്ചു.കിളിരൂര്‍,കവിയൂര്‍,പെരുമ്പാവൂര്‍ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് സിവിൽ റൈറ്റ് സൊസൈറ്റി ആണ് ശ്രീലേഖക്കെതിരെ പരാതി നൽകിയിരുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കഴിഞ്ഞദിവസം ഇവർക്കെതിരെ കേസ് എടുത്തിരുന്നു. നിയമത്തെക്കുറിച്ച് അറിവുള്ളവർ തന്നെ അതിജീവിതന്മാരുടെ പേരും വിവരങ്ങളും അടക്കം പുറത്തു പറയുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്.

യൂട്യൂബ് ചാനലിലൂടെ പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിനിയുടെ പേരും ഇത്തരത്തിൽ വെളിപ്പെടുത്തിയിരുന്നു അതുപോലെ മറ്റ് അതിജീവിതകളെയും ഇത്തരത്തിൽ തുറന്നു കാട്ടിയിരുന്നെന്നും ശ്രീലേഖയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നു.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ