Rahul Mamkootathil: ‘പരസ്പര സമ്മതത്തോടെയുള്ള ബന്ധം; കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചന’

Rahul Mamkootathil Anticipatory Bail: പരസ്പരം സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.

Rahul Mamkootathil: ‘പരസ്പര സമ്മതത്തോടെയുള്ള ബന്ധം; കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചന

Rahul Mamkoottathil (2)

Updated On: 

03 Dec 2025 14:51 PM

തിരുവനന്തപുരം: ലൈം​ഗികപീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഒന്നേക്കാൽ മണിക്കൂറാണ് വാദം നീണ്ടത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിലായിരുന്നു വാദം. അഭിഭാഷകര്‍ മാത്രമാണ് കോടതിയിലുള്ളത്.

കേസിനു പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ അഭിഭാഷകന്റെ വാദം.രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയത്. പരസ്പരം സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു. യുവതിക്കെതിരായ തെളിവുകളും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായിരിക്കുന്നത്.

Also Read:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ചു. റിപ്പോർട്ടിൽ ​ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്. ഒരു ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്റെ വാദം.

രാഹുലിനെതിരെ കോടതിയിൽനിന്ന് നടപടിയുണ്ടാൽ പാർട്ടിയിൽനിന്ന് പുറത്താക്കും, എംഎൽഎ സ്ഥാനം നഷ്ടമാകും. അതേസമയം യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. രാഹുൽ ബെംഗളൂരുവിൽ ഒളിവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് നിന്ന് യുവ നടിയുടെ കാറിൽ രാഹുൽ രക്ഷപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും