Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിൽ ഡൽഹിയിലും പെൺകുട്ടികളെ ശല്യം ചെയ്തിരുന്നു- ആനിരാജ
Rahul Mamkootathil Harassed Girls in Delhi: ഡല്‍ഹിയിലെ പഠനകാലത്തും സമാനമായ പരാതികള്‍ രാഹുലിനെതിരെ ഉയര്‍ന്നിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു.
ന്യൂഡല്‍ഹി: പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേരളത്തില്‍ നിന്നു മാത്രമല്ല അങ്ങ് ഡല്‍ഹിയില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നതായി വിവരങ്ങള്‍ പുറത്തു വരുന്നു. ഡല്‍ഹിയില്‍ പഠിക്കുന്ന കാലത്തും രാഹുല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നതായി ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജാണ് ഇപ്പോല് വെളിപ്പെടുത്തിയിരിക്കുന്നത്.
ഡല്‍ഹിയിലെ പഠനകാലത്തും സമാനമായ പരാതികള്‍ രാഹുലിനെതിരെ ഉയര്‍ന്നിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. ഇപ്പോള്‍ പുറത്തു വരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ കോളേജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ ഇയാള്‍ സമീപിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നെല്ലാം പെണ്‍കുട്ടികള്‍ തക്ക മറുപടി നല്‍കി രാഹുലിനെ പിന്തിരിപ്പിച്ചു.
ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എം എല്‍ എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് ധാര്‍മികമായി അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ഇത്തരം ആളുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണം. രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ രാഷ്ട്രീയ പാര്‍ട്ടികളെന്നോ വ്യത്യാസമില്ലെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.