AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fever Death: ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു; ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്

Boy Dies of Fever in Idamalakudi: കടുത്ത പനി ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളും ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്

Fever Death: ഇടമലക്കുടിയില്‍ പനി ബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു; ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്
കാർത്തിക്ക്Image Credit source: social media
sarika-kp
Sarika KP | Published: 23 Aug 2025 21:12 PM

ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസ്സുകാരൻ മരിച്ചു. കൂടലാ‍ർക്കുടി സ്വദേശി മൂർത്തി-ഉഷ ദമ്പതികളുടെ അഞ്ചുവയസ്സുളള മകൻ കാർത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളും ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്

എന്നാൽ അവിടെ നിന്ന് ആരോ​ഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അടിമാലി താലൂക്കാശുപത്രിയിലേക്കത്തും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

Also Read:സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

പോസ്റ്റ്മാർട്ടം പൂർത്തിയാക്കി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയതും കിലേമീറ്ററുകൾ ചുമന്നാണ്. കുറച്ച് നാൾ മുൻപ് ഈ വഴിയിലൂടെ ജീപ്പ് പോകുമായിരുന്ന എന്നാൽ ഇപ്പോൾ പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. മഴപെയ്ത് റോഡ് ഗതാഗത യോഗ്യമല്ലാതായി എന്നാണ് നാട്ടുകാർ പറയുന്നത്.