Balaramapuram Fever Death: ബാലരാമപുരത്ത് പനി ബാധിച്ച് 49കാരന്‍ മരിച്ചു; മസ്തിഷ്ക ജ്വരമെന്ന് സംശയം
Man Under Fever Treatment in Balaramapuram Dies: മസ്തിഷ്ക ജ്വരമാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
തിരുവനന്തപുരം: ബാലരാമപുരത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 49കാരൻ മരിച്ചു. ബാലരാമപുരം തലയൽ സ്വദേശി എസ്എ അനിൽ കുമാർ ആണ് മരിച്ചത്. മസ്തിഷ്ക ജ്വരമാണോ മരണകാരണമെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. അന്തിമ പരിശോധന റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
കാലിൽ ഒരു മുറിവ് ഉണ്ടായതിനെ തുടർന്നാണ് എസ്എ അനിൽ കുമാർ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചത്. കുറയാതെ വന്നതോടെ വീണ്ടും വിശദ പരിശോധന നടത്തുകയും അണുബാധ കണ്ടെത്തുകയും ചെയ്തു. ഇതോടെ കഴിഞ്ഞ 12 ദിവസത്തോളമായി വിവിധ ആശുപത്രികളിലായി അദ്ദേഹം ചികിത്സയിലായിരുന്നു.
തുടർന്ന്, വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹം മരണപ്പെട്ടത്. അനിൽ കുമാറിന്റെ വീട്ടിലെയും പരിസരത്തെയും ജലാശയങ്ങളിലെയും മറ്റും ജലം ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോനഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
ALSO READ: ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു; ആശുപത്രിയിലെത്തിച്ചത് കിലോമീറ്ററുകളോളം ചുമന്ന്
പനി ബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു
ഇടുക്കി ഇടമലക്കുടിയിൽ പനി ബാധിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശി മൂർത്തി – ഉഷ ദമ്പതികളുടെ മകൻ കാർത്തിക്കാണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയെ കിലോമീറ്ററുകളോളും ചുമന്ന് മാങ്കുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അവിടെ വച്ച് കുട്ടിയെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.