Rahul Mamkootathil: രാഹുലിന് കുരുക്ക് മുറുകുന്നു; അധ്യക്ഷസ്ഥാനം തെറിക്കും: മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം
Rahul Mamkootathil : ആരോപണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി നൽകണമെന്ന് പാർട്ടി. ആരോപണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണ് വിവരം.
രാഹുലിൽ നിന്ന് രാജി എഴുതിവാങ്ങാൻ കെപിസിസി നേതൃത്വത്തിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് നടി റിനി ആന്‍ ജോര്‍ജ് യുവ നേതാവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും നടിയുടെ ആരോപണം. ആരുടെയും പേര് പറയാതെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
ഇതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചിരുന്നു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ തനിക്ക് അറിയാമെന്നാണ് ഹണി പറഞ്ഞിരുന്നു. ഇതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാഹുലിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായത്. സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയിരുന്നു.ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്‌നേഹ പറഞ്ഞത്.
അതേസമയം രാഹുലിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കൾ രംഗത്ത് എത്തി. നടപടി വേണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വെയിറ്റ് ആന്‍ഡ് സീ എന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണം.തീരുമാനം നേതൃത്വം പറയുമെന്നാണ് രാധാകൃഷ്ണൻ പറഞ്ഞത്. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് വിഡി സതീശൻ പറഞ്ഞത്.