AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V D Satheeshan: ‘എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും’; രാഹുലിനെതിരായ ആരോപണത്തിൽ വിഡി സതീശൻ

V D Satheesan on Allegations Against Rahul Mamkoottathil: എത്ര വലിയ നേതാവ് ആണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. ആരോപണം ഉന്നയിച്ച പെൺകുട്ടി റിനി മകളെ പോലെയാണെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

V D Satheeshan: ‘എത്ര വലിയ നേതാവാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും’; രാഹുലിനെതിരായ ആരോപണത്തിൽ വിഡി സതീശൻ
വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽImage Credit source: Facebook
nandha-das
Nandha Das | Updated On: 21 Aug 2025 12:43 PM

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എത്ര വലിയ നേതാവ് ആണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. ആരോപണം ഉന്നയിച്ച പെൺകുട്ടി റിനി മകളെ പോലെയാണെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മെസേജ് അയച്ചതിന്റെ പേരിൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഓരോളും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞ വി സതീശൻ, ഗൗരവമുള്ള പരാതി ഇപ്പോഴാണ് ഉയർന്നതെന്നും കൂട്ടിച്ചേർത്തു. നടപടിക്ക് മുൻകൈ എടുക്കുമെന്നും പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് വ്യകത്മാക്കി.

കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും താൻ പ്രോത്സാഹിപ്പിക്കാറുണ്ട്. എന്നാൽ, ഗൗരവമുള്ള പരാതി ഉയർന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാകാൻ ചില മാധ്യമങ്ങൾ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയന് പറയാനുള്ളത് കൂടി കേട്ട ശേഷം നടപടി സ്വീകരിക്കുമെന്ന് വി ഡി സതീശൻ അറിയിച്ചു. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ചില നടപടി ക്രമങ്ങൾ ഉണ്ടെന്നും ഏതു നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

ALSO READ: രാഹുലിന് കുരുക്ക് മുറുകുന്നു; അധ്യക്ഷസ്ഥാനം തെറിക്കും: മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം

അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയോ കെഎം അഭിജിത്തോ വരാനാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാലും രാഹുൽ തത്കാലം എംഎൽഎ സ്ഥാനത്ത് തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വാങ്ങാൻ നിർദേശിച്ചത് ഹൈക്കമാൻഡ് ആണ്. ആരോപണം ശരി അല്ലെങ്കിൽ സംഭവത്തിൽ രാഹുൽ വിശദീകരണം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചാണ്ടി ഉമ്മൻ പക്ഷവും രാഹുലിനെതിരെ രം​ഗത്തെത്തിയിട്ടുണ്ട്.