Rahul Mamkootathil: ‘സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും’; യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil's Reaction to Police Brutality Allegations: ഏറ്റവും ക്രൂരമായ അനുഭവമാണ് സുജിത്ത് നേരിടേണ്ടി വന്നതെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായതെന്നാണ് രാഹുൽ പറയുന്നത്.
അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് സുജിത്ത് നേരിടേണ്ടി വന്നതെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. പത്തുദിവസത്തിനു ശേഷമാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോൺഗ്രസുകാരാണ് ഇക്കാലയളവിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്ത് വന്നത്….. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും…
Also Read:യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് മർദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്… നീണ്ട നിയമപ്പോരാട്ടിനൊടുവിൽ നടപടി
രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതിനു പിന്നാലെ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.കുന്നംകുളം പോലീസാണ് മര്‍ദിച്ചത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. സംഭവത്തിൽ തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട് നൽകി.