AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election Result 2025: ‘എത്ര ബഹളം വെച്ചാലും കേൾക്കേണ്ടത് ജനം കേൾക്കുക തന്നെ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ

Kerala Local Body Election Result 2025: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് മിന്നും ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത്...

Kerala Local Body Election Result 2025: ‘എത്ര ബഹളം വെച്ചാലും കേൾക്കേണ്ടത് ജനം കേൾക്കുക തന്നെ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ
Rahul Mamkootathil Image Credit source: Rahul Mamkootathil/ Facebook
ashli
Ashli C | Updated On: 13 Dec 2025 14:37 PM

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മിന്നും വിജയം കാഴ്ചവച്ചതിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും എന്നും രാഹുൽ മങ്കുട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.

അതേസമയം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് മിന്നും ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത് കോൺഗ്രസിനും ജയം. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം പ്രശോഭ് വിജയിച്ചു. 8 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത്.

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ വിശ്വസ്തനായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥിക്കും വിജയം. പത്തനംതിട്ട പഞ്ചായത്ത് ആറാം വാർഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി രാജൻ ആണ് വിജയിച്ചത്. 240 വോട്ടുകൾക്കാണ് റെനോ വിജയം നേടിയത്. എന്നാൽ രാഹുലിന്റെ മറ്റൊരു വിശ്വസ്തനായിരുന്ന ഫെമി നൈനാൻ തോറ്റു.

അതേസമയം പത്തനംതിട്ട നഗരസഭയിൽ അടക്കം യുഡിഎഫിന് വലിയ മുന്നേറ്റം ആണ് ഉണ്ടായത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ച് കഴിഞ്ഞു. അതേസമയം എൽഡിഎഫിന് പ്രാദേശിക തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ സാധിക്കാത്തതിന് വോട്ടർമാരെ അധിക്ഷേപിച്ച് സിപിഎം നേതാവും എംഎൽഎയുമായ എം.എം മണി.

പെൻഷൻ വാങ്ങി ശാപ്പാട് അടിച്ചിട്ട് തങ്ങൾക്കെതിരായി വോട്ട് ചെയ്തു എന്നാണ് മണിയുടെ പ്രതികരണം. ജനങ്ങൾ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു. ഇടുക്കിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ജനങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം എം എം മണി നടത്തിയത്. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആണ് ജനം വോട്ട് ചെയ്തതെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.