AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Venad Express Nilambur Stop: നിലമ്പൂരിലേക്ക് വേണാടില്ല? പ്ലാറ്റ്‌ഫോം പോരാ, ബോഗികൾ പുറത്തുനിൽക്കും; പ്രതിസന്ധികൾ ഏറെ

Venad Express Nilambur Extension: നിലവിൽ വേണാട് എക്‌സ്പ്രസിന് 22 എൽഎച്ച്ബി കോച്ചുകളാണുള്ളത്. എന്നാൽ നിലമ്പൂർ പാതയിലെ മിക്ക സ്റ്റേഷനുകളിലും പരമാവധി 18 കോച്ചുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പ്ലാറ്റ്ഫോമുകളാണുള്ളത്. വേണാടിൻ്റെ പുതുതായി ഘടിപ്പിച്ച ആധുനിക കോച്ചുകൾക്ക് നീളം കൂടുതലായതിനാൽ, ആറ് ബോഗികളോളം പ്ലാറ്റ്‌ഫോമിന് പുറത്ത് നിർത്തേണ്ടി വരുന്നതാണ് പ്രധാന വെല്ലുവിളി.

Venad Express Nilambur Stop: നിലമ്പൂരിലേക്ക് വേണാടില്ല? പ്ലാറ്റ്‌ഫോം പോരാ, ബോഗികൾ പുറത്തുനിൽക്കും; പ്രതിസന്ധികൾ ഏറെ
Venad ExpressImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Mar 2026 | 01:06 PM

പാലക്കാട്: ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള പദ്ധതി ഇനിയും വൈകും. സാങ്കേതിക തടസ്സങ്ങളും പ്ലാറ്റ്‌ഫോമിൻ്റെ നീളക്കുറവുമാണ് പദ്ധതി വൈകാൻ കാരണമായി റെയിൽവേ പറയുന്നത്. പാത വൈദ്യുതീകരിച്ചതോടെ ട്രെയിൻ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന നിലമ്പൂർ നിവാസികൾക്ക് ഈ തീരുമാനം വലിയ നിരാശയായിരിക്കുകയാണ്.

നിലവിൽ വേണാട് എക്‌സ്പ്രസിന് 22 എൽഎച്ച്ബി കോച്ചുകളാണുള്ളത്. എന്നാൽ നിലമ്പൂർ പാതയിലെ മിക്ക സ്റ്റേഷനുകളിലും പരമാവധി 18 കോച്ചുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പ്ലാറ്റ്ഫോമുകളാണുള്ളത്. വേണാടിൻ്റെ പുതുതായി ഘടിപ്പിച്ച ആധുനിക കോച്ചുകൾക്ക് നീളം കൂടുതലായതിനാൽ, ആറ് ബോഗികളോളം പ്ലാറ്റ്‌ഫോമിന് പുറത്ത് നിർത്തേണ്ടി വരുന്നതാണ് പ്രധാന വെല്ലുവിളി. ഇത് സുരക്ഷയെ ബാധിക്കുന്നതാണെന്ന് റെയിൽവെ വൃത്തങ്ങൾ പറയുന്നു.

ALSO READ: യാത്രക്കാർ വലയും! ട്രെയിൻ സർവീസുകൾ റദ്ദാക്കി, വഴിതിരിച്ചുവിട്ടു; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

പ്ലാറ്റ്‌ഫോമുകൾ നീളം കൂട്ടുക എന്നത് സാമ്പത്തിക ചെലവുള്ളതും സമയം ആവശ്യമായതുമായ പ്രവർത്തനമാണ്. നിലവിൽ ഇതിനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടില്ല. ഒരു വർഷം മുൻപ് പി പി സുനീർ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരിട്ട് കണ്ടാണ് നിലമ്പൂരിൽ വേണാടിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. വൈദ്യുതീകരണം കഴിഞ്ഞാൽ പരിഗണിക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ തുടർന്ന് നടത്തിയ സാധ്യതാ പഠനം നിരാശയ്ക്ക് കാരണമായി.

ഷൊർണൂർ-നിലമ്പൂർ സെക്ഷൻ വൈദ്യുതീകരിച്ചിട്ടുണ്ടെങ്കിലും വലിയ ട്രെയിനുകൾ നിർത്താനുള്ള സൗകര്യം ഇപ്പോഴുമില്ല. വേണാട് നിർത്തുന്നതിൽ നിന്ന് റെയിൽവേ പിന്നോട്ടു വലിയുന്ന സാ​ഹചര്യത്തിൽ മറ്റ് പാസഞ്ചർ ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Follow Us