Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ; എംഎൽഎക്കെതിരെ ജയിലിനു മുന്നിൽ വൻ പ്രതിഷേധം

Rahul Mamkoottathil Bail:

Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ; എംഎൽഎക്കെതിരെ ജയിലിനു മുന്നിൽ വൻ പ്രതിഷേധം

Rahul Mamkootathil

Published: 

28 Jan 2026 | 06:57 PM

മൂന്നാം ബാലാൽസംഗം കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ മോചിതനായി. അറസ്റ്റ് ചെയ്തു പതിനെട്ടാം ദിവസമാണ് രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം നൽകിയത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്.

എന്നാൽ നടന്നത് ബലാത്സംഗം അല്ലെന്നും അവിഹിതബന്ധം ആണ് എന്നുമായിരുന്നു പ്രതിഭാ​ഗം പ്രധാനമായും കോടതിയിൽ വാദിച്ചത്. ഇതിന് തെളിവായി വാട്സാപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ജയിൽ മോചിതനായി പുറത്തിറങ്ങിയ രാഹുലിന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.

പ്രതിഭാത്തിന്റെ തെളിവുകൾ പരിഗണിച്ചും പ്രതിയുമായുള്ള തെളിവെടുപ്പുകൾ പൂർത്തിയാക്കിയതും കണക്കിലെടുത്താണ് ജാമ്യം നൽകിയത് എന്നാണ് സൂചന. നടകപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ ഇന്നുതന്നെ രാഹുലിന് പുറത്തിറങ്ങാൻ സാധിച്ചു എന്നാണ് സൂചന. മാവേലിക്കര സബ്ജയിൽ റിമാൻഡിൽ ആയിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതി രാഹുൽ പാലക്കാട് ഹോട്ടലിൽ നിന്ന് അതീവ രഹസ്യമായാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അതിനിടെ എംഎൽഎ പ്രതിയായ ഒന്നാമത്തെ ബലാത്സംഗം കേസിൽ ഹൈക്കോടതി പരാമർശങ്ങൾ നടത്തി. ബലം പ്രയോഗിച്ചതിനും ഗർഭ ചിത്രത്തിന് നിർബന്ധിച്ചത് അടക്കം പ്രഥമ വിവരം മൊഴിയിലുള്ള കാര്യങ്ങൾ ഗൗരവമാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.മാർച്ച് 17-ന് പാലക്കാട് എത്തിയപ്പോൾ രാഹുൽ തന്നെ ബലം പ്രയോഗിച്ചുവെന്നും, കുട്ടി വേണമെന്ന ആവശ്യം ഉന്നയിച്ചത് രാഹുലാണെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇതിനെ സാധൂകരിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും തെളിവായി ലഭ്യമാണ്.

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ