Railway Maintenance: ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: തിരുവനന്തപുരം ഡിവിഷനിൽ ഗതാഗത നിയന്ത്രണം, സർവീസുകൾ റദ്ദാക്കി

Train Services Disrupted in Thiruvananthapuram Division : മാർച്ച് 14-ന് കോട്ടയം വഴിയുള്ള യാത്ര ഒഴിവാക്കി ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്ക് പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

Railway Maintenance: ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: തിരുവനന്തപുരം ഡിവിഷനിൽ ഗതാഗത നിയന്ത്രണം, സർവീസുകൾ റദ്ദാക്കി

Train (5)

Updated On: 

13 Mar 2026 | 02:22 PM

തിരുവനന്തപുരം: റെയിൽവേ പാളങ്ങളിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മാർച്ച് 12, 13, 14 തീയതികളിൽ വിവിധ സർവീസുകളെ ഈ ക്രമീകരണം ബാധിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ മറ്റു ചിലവ ആലപ്പുഴ വഴി തിരിച്ചുവിടും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

  • അറ്റകുറ്റപ്പണികൾ കാരണം താഴെ പറയുന്ന ട്രെയിനുകളുടെ സർവീസിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
  • ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് : മാർച്ച് 13-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
  • തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് : മാർച്ച് 14-ന് തിരുവനന്തപുരത്ത് നിന്ന് ഈ ട്രെയിൻ സർവീസ് ആരംഭിക്കില്ല. പകരം രാത്രി 8.05-ന് കോട്ടയത്ത് നിന്നായിരിക്കും യാത്ര തുടങ്ങുക.

ALSO READ: നിലമ്പൂരിലേക്ക് വേണാടില്ല? പ്ലാറ്റ്‌ഫോം പോരാ, ബോഗികൾ പുറത്തുനിൽക്കും; പ്രതിസന്ധികൾ ഏറെ

  • ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് : മാർച്ച് 12-ന് പുറപ്പെട്ട ട്രെയിൻ നാഗർകോവിൽ ടൗൺ വരെ മാത്രമേ സർവീസ് നടത്തൂ. നാഗർകോവിലിനും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
  • ഗുരുവായൂർ – ചെന്നൈ എഗ്മൂർ എക്സ്പ്രസ് : മാർച്ച് 13-ന് ഗുരുവായൂരിൽ നിന്ന് ഈ ട്രെയിൻ പുറപ്പെടില്ല. പകരം 14-ന് രാവിലെ 6.33-ന് നാഗർകോവിൽ ടൗണിൽ നിന്നാകും യാത്ര ആരംഭിക്കുക.

ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ

മാർച്ച് 14-ന് കോട്ടയം വഴിയുള്ള യാത്ര ഒഴിവാക്കി ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഇവയ്ക്ക് പ്രത്യേക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്.

  1. തിരുവനന്തപുരം – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്- മാർച്ച് 14-ന് ഈ ട്രെയിൻ കോട്ടയം വഴി സർവീസ് നടത്തില്ല. ഇതിനാൽ തന്നെ മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതല്ല. പകരം യാത്രക്കാരുടെ സൗകര്യാർത്ഥം ആലപ്പുഴ, ചേർത്തല, എറണാകുളം ജംക്ഷൻ എന്നീ സ്റ്റേഷനുകളിൽ ഈ സർവീസിന് പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
  2. കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് – ഈ സർവീസും മാർച്ച് 14-ന് കോട്ടയം പാത ഒഴിവാക്കി ആലപ്പുഴ വഴിയായിരിക്കും സഞ്ചരിക്കുക. തന്മൂലം ചെങ്ങന്നൂർ, കോട്ടയം എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുകയില്ല. ഈ റൂട്ടിലെ യാത്രക്കാർക്കായി കായംകുളം, ആലപ്പുഴ, എറണാകുളം ജംക്ഷൻ എന്നീ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.
Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു