AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway Update: മണ്ണാറശാല ഉത്സവം പ്രമാണിച്ച് ഹരിപ്പാട് പ്രത്യേക സ്റ്റോപ്പ്; ബെംഗളൂരുവിലേക്കുള്ള ട്രെയിന് ഇനി കായംകുളത്തും സ്റ്റോപ്പ്

Special Stoppage At Harippad And Kayamkulam: കായംകുളത്തും ഹരിപ്പാടും പ്രത്യേക സ്റ്റോപ്പുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. മറ്റ് ചില സർവീസുകൾ വഴിതിരിച്ച് വിടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

Railway Update: മണ്ണാറശാല ഉത്സവം പ്രമാണിച്ച് ഹരിപ്പാട് പ്രത്യേക സ്റ്റോപ്പ്; ബെംഗളൂരുവിലേക്കുള്ള ട്രെയിന് ഇനി കായംകുളത്തും സ്റ്റോപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
abdul-basith
Abdul Basith | Published: 10 Oct 2025 18:30 PM

വിവിധ സർവീസുകളിൽ മാറ്റങ്ങളുമായി ദക്ഷിണ റെയിൽവേ. മണ്ണാറശാല ഉത്സവം പ്രമാണിച്ച് ഹരിപ്പാട് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. ബെംഗളൂരുവിലേക്കുള്ള ഹംസഫർ എക്സ്പ്രസും ദിബ്രുഗറിലേക്കുള്ള വിവേക് എക്സ്പ്രസിനും കായംകുളത്ത് നിർത്തും. അജ്മീറിൽ നിന്ന് എറണാകുളത്തേക്കും തിരികെയുമുള്ള മരുസാഗർ വീക്ക്ലി എക്സ്പ്രസിൻ്റെ റൂട്ടിൽ മാറ്റം വരുത്തിയതായും ദക്ഷിണ റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 19577 തിരുനൽവേലിയിൽ നിന്ന് ജാംനഗറിലേക്ക് പോകുന്ന തിരുനൽവേലി ജാംനഗർ എക്സ്പ്രസിനാണ് ഹരിപ്പാട് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചത്. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പൂയം, ആയില്യം ഉത്സവം പ്രമാണിച്ചാണ് പ്രത്യേക സ്റ്റോപ്പ്. ഈ മാസം 11ന് ഉച്ചയ്ക്ക് 12.59ന് ട്രെയിൻ ഹരിപ്പാടെത്തും.

Also Read: Munambam waqf land issue : മുനമ്പം ഭൂമി വഖഫ് അല്ല; അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഹംസഫർ എക്സ്പ്രസിനും ട്രെയിൻ നമ്പർ 22503 കന്യാകുമാരിയിൽ നിന്ന് ദിബ്രുഗറിലേക്കുള്ള വിവേക് എക്സ്പ്രസിനും കായംകുളത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കോട്ടയം ചിങ്ങവനത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ച് വിടുന്നതിനാലാണ് കായംകുളത്ത് പ്രത്യേക സ്റ്റോപ്പ് അനുവദിച്ചത്. ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ട്. രണ്ട് ട്രെയിനുകളും ഒക്ടോബർ 11നാണ് സർവീസ് നടത്തുന്നത്.

അതേസമയം, ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് എക്സ്പ്രസും എറണാകുളത്തുനിന്നുള്ള ബെംഗളൂരു എക്സ്പ്രസും ഇനിമുതൽ സാധാരണ സമയത്താവും സർവീസ് നടത്തുക. നേരത്തെ, ഈ രണ്ട് ട്രെയിനുകളും വഴിതിരിച്ച് വിട്ടിരുന്നു. രണ്ട് ട്രെയിനുകളും ഒക്ടോബർ 12ന് സർവീസ് ആരംഭിക്കും.

മരുസാഗർ വീക്ക്ലി എക്സ്പ്രസിൻ്റെ റൂട്ടിൽ താത്കാലികമായി മാറ്റം വരുത്തി. എറണാകുളത്തുനിന്ന് ജാംനഗറിലേക്കും തിരികെയുമുള്ള സർവീസുകളിൽ ജയ്പൂർ അടക്കം നാല് സ്റ്റോപ്പുകളിൽ ഈ ട്രെയിനുകൾ നിർത്തില്ല. പകരം രണ്ട് സ്റ്റോപ്പുകൾ അനുവദിച്ചു.

ദക്ഷിണ റെയിൽവേയുടെ പോസ്റ്റ്