Onam Special Train: ഓണത്തിന് നാട്ടിലെത്താം; യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Railways Announce Special Trains: യാത്രക്കാര്‍ക്ക് സമയമനുസരിച്ച് യാത്ര ക്രമീകരിക്കാന്‍ സഹായകമാകുന്ന രീതിയിലാണ് സര്‍വീസുകള്‍. ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ വിശദമായി ...

Railways Announce Special Trains
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈ – കൊല്ലം, മംഗലാപുരം – തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി), മംഗലാപുരം – കൊല്ലം എന്നീ റൂട്ടുകളിലാണ് ഈ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നത്. യാത്രക്കാര്‍ക്ക് സമയമനുസരിച്ച് യാത്ര ക്രമീകരിക്കാന്‍ സഹായകമാകുന്ന രീതിയിലാണ് സര്‍വീസുകള്‍. ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ വിശദമായി താഴെ നല്‍കുന്നു.
ചെന്നൈ – കൊല്ലം സ്‌പെഷ്യല്‍
പുറപ്പെടുന്ന ദിവസങ്ങള്‍: ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 3, 10 തീയതികളില്‍.
സമയക്രമം: ചെന്നൈയില്‍ നിന്ന് ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40-ന് കൊല്ലത്തെത്തും.
മടക്കയാത്ര: ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 4, 11 തീയതികളില്‍ കൊല്ലത്ത് നിന്ന് രാവിലെ 10.40-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 3.30-ന് ചെന്നൈയിലെത്തും.
കേരളത്തിലെ സ്റ്റോപ്പുകള്‍: പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.
മംഗലാപുരം – തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്‌പെഷ്യല്‍
പുറപ്പെടുന്ന ദിവസങ്ങള്‍: ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബര്‍ 4, 6, 11, 13 തീയതികളില്‍.
സമയക്രമം: മംഗലാപുരത്ത് നിന്ന് രാത്രി 7.30-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8-ന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്റ്റേഷനിലെത്തും.
മടക്കയാത്ര: ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബര്‍ 5, 7, 12, 14 തീയതികളില്‍ വൈകീട്ട് 5.15-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30-ന് മംഗലാപുരത്തെത്തും.
കേരളത്തിലെ സ്റ്റോപ്പുകള്‍: കാസര്‍കോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജം?ഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം.
മംഗലാപുരം – കൊല്ലം സ്‌പെഷ്യല്‍
പുറപ്പെടുന്ന ദിവസങ്ങള്‍: ഓഗസ്റ്റ് 25, സെപ്റ്റംബര്‍ 1, 8 തീയതികളില്‍.
സമയക്രമം: മംഗലാപുരത്ത് നിന്ന് രാത്രി 11.15-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.20-ന് കൊല്ലത്ത് എത്തും.
മടക്കയാത്ര: ഓഗസ്റ്റ് 26, സെപ്റ്റംബര്‍ 2, 9 തീയതികളില്‍ കൊല്ലത്ത് നിന്ന് വൈകീട്ട് 5.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30-ന് മംഗലാപുരത്തെത്തും.
കേരളത്തിലെ സ്റ്റോപ്പുകള്‍: കാസര്‍കോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട.