Rain at kerala: ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, 12 ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യത പറഞ്ഞിരുന്നു.

Rain at kerala: ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, 12 ന് രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്
Published: 

10 May 2024 05:57 AM

തിരുവനന്തപുരം: വേനൽച്ചൂട് കടുത്തതോടെ മഴയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു കേരളം. അതിനിടെ പല ജില്ലകളും ഉഷ്ണ തരം​ഗഭീഷണിയിൽ വരെ എത്തിയപ്പോഴാണ് ആശ്വാസം നൽകിക്കൊണ്ട് ചിലയിടങ്ങളിൽ മഴ പെയ്തത്. ഇതിനെത്തുടർന്ന് കേരളത്തിന് കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ കാലാവസ്ഥ പ്രവചനം കൂടി എത്തുന്നു.

ഇന്നടക്കം ഈ ആഴ്ചയിലെ ഇനിയുള്ള നാല് ദിവസവും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കനത്ത മഴ തന്നെ ലഭിക്കുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഈ മാസം പതിമൂന്നാം തിയതി വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇതിനിടയിൽ 12 -ാം തിയതിയും 13 -ാം തിയതിയുമായി 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 12-ാം തിയതി രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് 12-ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 13 ന് വയനാട്ടിലും യെല്ലോ അലർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം ആണ് ശക്തമായ മഴ എന്നത് കൊണ്ട് വിദ​ഗ്ധർ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും സാധ്യത പറഞ്ഞിരുന്നു. ഇവിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ ജില്ലകളിൽ പലയിടത്തും ശക്തമായ മഴ തന്നെയാണ് ഇന്നലെ ലഭിച്ചതായി റിപ്പോർട്ട് ഉള്ളത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും