​സൈബർ അ‌റ്റാക്ക് നടത്തിയിട്ടില്ല, കേട്ടത് പോസിറ്റീവായി കാണുന്നു, ഷാഫിയുമായി സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil responds Rajmohan Unnithan - Shafi Parambil clash: രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. അ‌ദ്ദേഹം അ‌ങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും താൻ അ‌ങ്ങനെയൊരു കാര്യം ചെയ്തിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയ്ക്ക് അകത്തുള്ള ആർക്കെതിരേയും താൻ അത്തരം ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസിന് പുറത്തുള്ളവരോടും ചെയ്തിട്ടില്ല എന്ന് രാഹുൽ പറഞ്ഞു.

​സൈബർ അ‌റ്റാക്ക് നടത്തിയിട്ടില്ല, കേട്ടത് പോസിറ്റീവായി കാണുന്നു, ഷാഫിയുമായി സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil Responds Rajmohan Unnithan Shafi Parambil Clash

Published: 

25 Nov 2026 | 05:25 PM

പത്തനംതിട്ട: കോൺഗ്രസ് നേതാക്കളും എംപിമാരുമായ രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മൽ നടക്കുന്ന വാക്പോരിനിടെ, തനിക്കെതിരേ ഉയർന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുൻ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. രാജ്മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണവുമായി തനിക്ക് ബന്ധമില്ലെന്നും ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്‌നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരായ ​സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ആശാനു വേണ്ടി ഇറങ്ങിയ ശിഷ്യനാണെന്നും നാലു ഗർഭമുണ്ടാക്കിയവനാണ് അടൂരിലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇത് രാഹുൽ മാങ്കൂട്ടത്തിലിനെ ഉദ്ദേശിച്ചാണ് എന്ന നിലയ്ക്ക് വ്യാഖ്യാനങ്ങൾ വന്നിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് രാഹുൽ ഈ വിഷയത്തിൽ നേരിട്ട് പ്രതികരണം നൽകിയിരിക്കുന്നത്.

രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. അ‌ദ്ദേഹം അ‌ങ്ങനെ പറഞ്ഞാലും ഇല്ലെങ്കിലും താൻ അ‌ങ്ങനെയൊരു കാര്യം ചെയ്തിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയ്ക്ക് അകത്തുള്ള ആർക്കെതിരേയും താൻ അത്തരം ആക്രമണം നടത്തിയിട്ടില്ല. കോൺഗ്രസിന് പുറത്തുള്ളവരോടും ചെയ്തിട്ടില്ല എന്ന് രാഹുൽ പറഞ്ഞു.

ALSO READ: തിരുവല്ലയിലെ ബലാത്സംഗക്കേസ്: മൊബൈലുകളുടെ പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ

തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രൊഫൈലിലൂടെ പറയും എന്നതിന് അപ്പുറം വൺ.. ടു… ത്രീ… അറ്റാക്ക് എന്ന് പറഞ്ഞ് സേനയെ ഒന്നും താൻ വിന്യസിച്ചിട്ടില്ലാത്തിടത്തോളം കാലം അ‌ത്തരമൊരു കാര്യം തന്റെ ഉത്തരവാദിത്തത്തിൽ വരുന്നതല്ല. എങ്കിലും അ‌ദ്ദേഹത്തിനോ മറ്റാർക്കെങ്കിലുമോ അ‌ക്കാര്യത്തിൽ സംശയമോ പരാതിയോ ഉണ്ടെങ്കിൽ, വിശ്വസനീയമായ ഒരു ഗവൺമെന്റ് ഈ നാട് ഭരിക്കുന്നുണ്ടെന്നും പരാതി നൽകിയാൽ തനിക്കിതിൽ പങ്കു​ണ്ടോയെന്ന് അ‌വർക്ക് വ്യക്തമാക്കാൻ കഴിയുമെന്നും രാഹുൽ പറഞ്ഞു.

ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്‌നേഹമാണ് എല്ലാക്കാലഘട്ടത്തിലുമുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുൽ വ്യക്തമാക്കി. താൻ സൈബർ ആക്രമണം നടത്തിയിട്ടില്ല. എങ്കിൽപ്പോലും നമ്മുടെ കൂട്ടത്തിലുള്ള ഒരാൾക്ക് ഒരു പ്രതിസന്ധി വരുമ്പോൾ ഇയാളായിരിക്കും അയാളെ പ്രതിരോധിച്ചത് എന്നൊരു തോന്നൽ ആർക്കെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അത് തന്റെ പൊതുപ്രവർത്തന ജീവിതത്തിലെയോ വ്യക്തിജീവിതത്തിലെയോ പോസിറ്റീവ് ആസ്‌പെക്ട് ആയാണ് കരുതുന്നതെന്നും രാഹുൽ പറഞ്ഞു.

എന്തായാലും അ‌ത്തരത്തിലൊരു ​സൈബർ അ‌റ്റാക്ക് താൻ ചെയ്തിട്ടില്ല. സൈബർ അറ്റാക്ക് എന്ന പോയിന്റിൽ പോലും താൻ അത്തരത്തിൽ വിശ്വസിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. അത് സൈബറിടത്തിലെ ഒരുപാടുപേരുടെ അഭിപ്രായങ്ങളാണ്. പലതരത്തിലുള്ള അഭിപ്രായങ്ങളുണ്ട്. ഇതിനെ സൈബർ അറ്റാക്ക് എന്ന് വിളിക്കാമെങ്കിൽ അത് തനിക്കെതിരേയും ഉണ്ടായിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

English Summary

Amid the ongoing war of words between Congress leaders and MPs Rajmohan Unnithan and Shafi Parambil, former Congress leader Rahul Mangkootathil responded to the allegations leveled against him. Rahul said that he had nothing to do with the cyber attack against Rajmohan Unnithan and that he and Shafi Parambil have brotherly love and there is no guru-shishya bond.

Loading...
Unable to load recommendations.
Follow Us
Related Stories
തിരുവല്ലയിലെ ബലാത്സംഗക്കേസ്: മൊബൈലുകളുടെ പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനെന്ന് സർക്കാർ
ടൈറ്റാനിയം അഴിമതി: ചെന്നിത്തലയ്ക്ക് എതിരെ തെളിവില്ല, കേസ് അ‌വസാനിപ്പിച്ചു; ഹൈക്കോടതിയിൽ നിലപാട് അ‌റിയിച്ച് CBI
Kerala Lottery Result: ഇന്നത്തെ ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്…. ധനലക്ഷ്മി ലോട്ടറി ഫലം അറിയാം
Kerala Rain Alert: ഉച്ചകഴിഞ്ഞ് മാനം കറുക്കും, മഴ പെയ്യും; മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Sabarimala Women Entry: ശബരിമല യുവതി പ്രവേശനം: വിധി ക്രിസ്തുമസ് അവധിക്ക് മുൻപുണ്ടായേക്കും
Attukal pongala 2027: ആറ്റുകാൽ പൊങ്കാലയ്ക്ക് സ്റ്റീൽ അടുപ്പ് വേണ്ട; ചുടുകല്ല് മാറ്റില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ