Operation Thufan: ലഹരിക്കെതിരെ പോരാട്ടം! തമിഴ്നാട് മുഖ്യമന്ത്രി വിജയിയുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും
Ramesh Chennithala Meets Vijay on Operation Thufan:ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് പിന്തുണ തേടിക്കൊണ്ട് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയിയുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11: 30 നാണ് ഇരുവരുടെയും കൂടിക്കാഴ്ച. ലഹരി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും ലഹരി വസ്തുക്കളുടെ വ്യാപനം.............

Vijay, Ramesh Chennithala
തിരുവനന്തപുരം : ലഹരിക്കെതിരെ പോരാടുന്നതിനും ലഹരിയുടെ വേരറക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന് പിന്തുണ തേടിക്കൊണ്ട് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയിയുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11: 30 നാണ് ഇരുവരുടെയും കൂടിക്കാഴ്ച. ലഹരി കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും വേണ്ടി തമിഴ്നാടും കേരളവും ഒന്നിച്ചിട്ടുള്ള ഒരു നീക്കത്തിലാണ് ലക്ഷ്യം വയ്ക്കുന്നത്.
രമേശ് ചെന്നിത്തല ബാംഗ്ലൂരിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു
ഇതിനുവേണ്ടി തമിഴ്നാട് സർക്കാരിന്റെ പൂർണ്ണപിന്തുണ ലക്ഷ്യം വച്ചാണ് ഈ കൂടിക്കാഴ്ച എന്നും റിപ്പോർട്ട്. കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ബാംഗ്ലൂരിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപി മാരുടെ യോഗവും തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിരുന്നു.
പെരുമ്പാവൂരിലെ ജനസംഖ്യ എന്നത് അവിടെയുള്ള പോലീസ് സേനയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്……
അതേസമയം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിന് പ്രത്യേക പോലീസ് സേനയെ സജ്ജമാക്കും പെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുൻനിർത്തിയുള്ള തീരുമാനമാണ് ഇതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പെരുമ്പാവൂരിലെ തൂഫാന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ജനപ്രതിനിധികളും നാട്ടുകാരും ഒരേ വിഷയമായിരുന്നു ചൂണ്ടിക്കാട്ടിയത്.
ആഭ്യന്തരവകുപ്പ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കും…….
അതിഥി തൊഴിലാളികളും തദ്ദേശവാസികളും ഒത്തുചേരുന്ന പെരുമ്പാവൂരിലെ ജനസംഖ്യ എന്നത് അവിടെയുള്ള പോലീസ് സേനയ്ക്ക് കൈകാര്യം ചെയ്യാവുന്നതിലും വലുതാണ്.ദൈനംദിന സേവനങ്ങൾക്ക് പുറമെയാണ്. പെരുമ്പാവൂരിലെ ലഹരി മാഫിയയുടെ വേര് അറക്കുന്നതിന് വേണ്ടി പോലീസ് സേനയുടെ എണ്ണം വർധിപ്പിക്കണം എന്ന ആവശ്യം ആഭ്യന്തരവകുപ്പ് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കും. പെരുമ്പാവൂരിലെ തൂഫാൻ പരിപാടിയിൽ വച്ച് ഈ നാട്ടിൽ നൽകിയ ഉറപ്പ് പാലിക്കുന്നു എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ENGLISH SUMMARY
Kerala Home Minister Ramesh Chennithala will meet Tamil Nadu Chief Minister Joseph C Vijay today to seek support for Operation Toofan the Narco Hunt, launched by the state government to fight against drug addiction and eradicate it. The meeting between the two is scheduled for 11:30 am in Chennai.