Ravada A Chandrasekhar : രവാഡ ചന്ദ്രശേഖർ ഡിജിപിയാകും, മന്ത്രിസഭാ തീരുമാനം
തലശ്ശേരി എഎസ്പിയായി ജോലി ആരംഭിച്ച അദ്ദേഹം 15 വർഷമായി ഐബി ഡെപ്യൂട്ടേഷനിലാണ്,കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നുമെത്തി കേരളത്തിൽ ഡിജിപിയാകുന്ന ആദ്യത്തെ ഐപിഎസ് ഉദ്യേഗസ്ഥനെന്ന പേരും രവാഡ ചന്ദ്രശേഖറിനായിരിക്കും

Ravada Chandrashekhar
തിരുവനന്തപുരം: രവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിൻ്റെ പുതിയ ഡിജിപിയാകും. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടറാണ്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് അദ്ദേഹം. തലശ്ശേരി എഎസ്പിയായി ജോലി ആരംഭിച്ച റവാഡ ചന്ദ്രശേഖർ 15 വർഷമായി ഐബി ഡെപ്യൂട്ടേഷനിലാണ്.
അതേസമയം കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി ( സുരക്ഷാ വിഭാഗം ) ആയി റവാഡ ചന്ദ്രശേഖരന് നിയമനം നൽകിയിരുന്നു. ഡിജിപി തസ്തികയേക്കാൾ മികച്ച പോസ്റ്റാണിത്. എന്നാൽ സർവീസിൽ ഒരു വർഷം മാത്രം ശേഷിക്കുന്നതിനാൽ അദ്ദേഹം ഇത് തിരഞ്ഞെടുക്കാൻ സാധ്യത ഇല്ലെന്നാണ് വിവരം. കേരള പോലീസ് മേധാവിയായി ഔദ്യോഗികമായി നിയമിക്കപ്പെടുകയാണെങ്കിൽ, സംസ്ഥാന ഡിജിപിമാർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ നിശ്ചിത കാലാവധി നിർബന്ധമാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന് അനുസൃതമായി അദ്ദേഹത്തിന് ഒരു വർഷത്തെ കാലാവധി കൂടി വീണ്ടും നീട്ടി ലഭിച്ചേക്കാം.
ചരിത്രം
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നുമെത്തി കേരളത്തിൽ ഡിജിപിയാകുന്ന ആദ്യത്തെ ഐപിഎസ് ഉദ്യേഗസ്ഥനെന്ന പേരും രവാഡ ചന്ദ്രശേഖറിനായിരിക്കും. അതേസമയം കൂത്തു പറമ്പ് വെടിവെയ്പ്പിന് ഉത്തരവിട്ട ഉദ്യോഗസ്ഥൻ എന്ന കുപ്രസിദ്ധിയും രവാഡ്കകുണ്ട്. കേസിൽ 2012-ൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. 2008-ലാണ് അദ്ദേഹം കേന്ദ്ര സർവ്വീസിലേക്ക് മടങ്ങിയത്.