ഹോം വർക്ക് ചെയ്തില്ല; കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയുടെ തുട അധ്യാപകൻ അടിച്ചു പൊട്ടിച്ച്
കൊല്ലം ചാത്തിനാംകുളം എംഎസ്എം ഹയർ സക്കൻഡറി സ്കൂളിലെ 3-ാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകൻ ക്രൂരമായി അടിച്ചത്.
കൊല്ലം : മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ. കൊല്ലം ചാത്തിനാംകുളം എംഎസ്എം ഹയർ സക്കൻഡറി സ്കൂളിലെ അധ്യാപകനാണ് മൂന്നാം വിദ്യാർഥിയെ തല്ലി ചതച്ചത്. ഹോം വർക്ക് ചെയ്യാതെ വന്ന കുട്ടിയുടെ തുടയ്ക്ക് ചൂരൽ കൊണ്ട് തല്ലി ചതയ്ക്കുകയായിരുന്നു അധ്യാപകൻ. ഈ കഴിഞ്ഞ ഡിസംബർ 11നായിരുന്നു സംഭവം നടന്നത്.
ഡെസ്കിന് പുറത്ത് പിടിക്കാൻ പറഞ്ഞിട്ട് പിൻഭാഗത്തായി കാലിൻ്റെ തുടയ്ക്ക് ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ കുട്ടിയെ കുളിപ്പക്കാൻ ശ്രമിക്കുമ്പോഴാണ് തുടയിൽ തല്ലുകൊണ്ട് പാടുകൾ വീട്ടുകാർ കാണുന്നത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് അധ്യാപകൻ അടിച്ചതാണ് കുട്ടി രക്ഷിതാക്കളോട് അറിയിക്കുന്നത്. ഉടൻ തന്നെ വീട്ടുകാർ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി.
എന്നാൽ സംഭവം നടന്നിട്ട് അഞ്ച് ദിവസമായിട്ടും ഒരു അന്വേഷണവുമുണ്ടായിട്ടില്ല. പരാതി പിൻവലിക്കാൻ സ്കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തിയെന്നും കുട്ടിയുടെ വീട്ടുകാർ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിട്ടുണ്ടെന്ന് രക്ഷിതാക്കൾ അറിയിച്ചു.