AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Actress Assault case: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ

Actress Assault case judge honey m varghese: നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇരയായ ജഡ്ജിയാണ് ഹണി എം വർഗീസ്. വിഷയത്തിൽ സുപ്രീം കോടതി കോളേജിയം ഉടനെ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നീണ്ടുപോയതിനാൽ 9 വർഷത്തോളം വർഗീസിനെ തുടർച്ചയായി എറണാകുളത്ത് തന്നെ സേവനം ചെയ്യേണ്ടി വന്നിരുന്നു.....

Actress Assault case: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ
Honey M VargheseImage Credit source: Social Media
Ashli C
Ashli C | Updated On: 25 Apr 2026 | 05:11 PM

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ. നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് ഹണി എം വർഗീസ്. വിഷയത്തിൽ സുപ്രീം കോടതി കോളേജിയം ഉടനെ തീരുമാനം എടുക്കും എന്നാണ് റിപ്പോർട്ട്. നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നീണ്ടുപോയതിനാൽ 9 വർഷത്തോളം ഹണി എം വർഗീസിന് തുടർച്ചയായി എറണാകുളത്ത് തന്നെ സേവനം ചെയ്യേണ്ടി വന്നിരുന്നു.

എന്നാൽ വിധിപ്രസ്താവച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും വിവാദങ്ങളുമാണ് ഹണി എം വർഗീസ് നീ തേടിയെത്തിയത്.കേസിൽ ഉത്തരവ് പുറപ്പെടുവിപ്പിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കെതിരെയുള്ള സൈബർ ആക്രമണത്തിനും വ്യക്തിഹത്യയിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കേരള ജുഡീഷ്യൽ ഓഫീസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ALSO READ:‘കോടതിയെ ബഹുമാനിച്ചില്ലെങ്കിൽ കർശന നടപടി’; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ജഡ്ജ് ഹണി എം വർഗീസ്

ജഡ്ജിക്ക് എതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നും നിവേദനത്തിൽ അറിയിച്ചു. കൂടാതെ ജഡ്ജിയെയും നീതിന്യായ സംവിധാനത്തെയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.

ഇതിനിടെ ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്തുന്നതിനെതിരെ അതിജീവിത രംഗത്തെത്തി. ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് ആണ് അതിജീവിതയും അവരെ പിന്തുണയ്ക്കുന്ന ആളുകളും രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകിയത്. ഇതിനായുള്ള നടപടിക്രമങ്ങൾ സുപ്രീംകോടതിയിൽ പുരോഗമിക്കുന്ന വേളയിലാണ് അതിജീവിതയുടെ ഭാഗത്ത് നിന്നും നിർണായകമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതികളുടെ പരിഗണനയിൽ ഇരിക്കെ അനധികൃതമായി പരിശോധിക്കപ്പെട്ടു എന്നും ഇതിൽ ജഡ്ജി ഉൾപ്പെടെയുള്ളവർ ഭാഗമായിട്ടുണ്ട് എന്നുള്ളത് ഗൗരവകരമായ കാര്യങ്ങളാണ് എന്നും നിവേദനത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നു. മുൻപും വിചാരണ കോടതി ജഡ്ജിക്കെതിരെ തനിക്ക് നീതിപൂർവമായ ഒരു വിചാരണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥാനക്കയറ്റം നൽകുന്ന നീക്കം ഉണ്ടാകരുത് എന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. കൂടാതെ ഇവരെ പിന്തുണയ്ക്കുന്ന വരും നിവേദനത്തിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്.

Follow Us