AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bindu Krishna: യുഡിഎഫ് സർക്കാരിൽ ബന്ധു നിയമനം വീണ്ടും; ബിന്ദു കൃഷ്ണയുടെ ഓഫീസിൽ ഭർത്താവിന്റെ ബന്ധുവിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാക്കി

Bindu Krishna: സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഫിനാൻസ് മാനേജർ ആയിരുന്നു വി എൽ ഹരി. ഹരിയെ ആദ്യം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയും ആയിട്ടാണ് നിയമനം നടത്തിയിരിക്കുന്നത്.കൂടാതെ ഹരിക്ക് വേണ്ടി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വീട്ടിലേക്ക് സർക്കാരിന്റെ വാഹനവും എത്തുന്നതായാണ് റിപ്പോർ‍ട്ട്......

Bindu Krishna: യുഡിഎഫ് സർക്കാരിൽ ബന്ധു നിയമനം വീണ്ടും; ബിന്ദു കൃഷ്ണയുടെ ഓഫീസിൽ ഭർത്താവിന്റെ ബന്ധുവിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാക്കി
Bindhu KrishnaImage Credit source: facebook
Ashli C
Ashli C | Published: 08 Sep 2026 | 06:05 PM

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൽ വീണ്ടും ബന്ധു നിയമനം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസിൽ ഭർത്താവിന്റെ ബന്ധുവിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതായി റിപ്പോർട്ട്. ബിന്ദു കൃഷ്ണയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ സഹോദരന്റെ ഭാര്യയുടെ സഹോദരനായ ഹരിക്കാണ് മന്ത്രിയുടെ ഓഫീസിൽ നിയമനം നൽകിയിരിക്കുന്നത്.

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയും ആയിട്ടാണ് നിയമനം നടത്തിയിരിക്കുന്നത്

സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഫിനാൻസ് മാനേജർ ആയിരുന്നു വി എൽ ഹരി. ഹരിയെ ആദ്യം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയും ആയിട്ടാണ് നിയമനം നടത്തിയിരിക്കുന്നത്.കൂടാതെ ഹരിക്ക് വേണ്ടി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വീട്ടിലേക്ക് സർക്കാരിന്റെ വാഹനവും എത്തുന്നതായാണ് റിപ്പോർ‍ട്ട്.

ALSO READ: ‘ശമ്പള പരിഷ്കരണം അട്ടിമറിക്കാൻ നീക്കം, ശമ്പളവും പെൻഷനും ബാധ്യതയെന്നത് വ്യാജ പ്രചാരണം’

അതേസമയം താൻ ബിന്ദു കൃഷ്ണയുടെ കുടുംബത്തിൽപ്പെട്ട ആളല്ല എന്നാണ് വി എൽ ഹരിയുടെ വാദം. താൻ ബിന്ദു കൃഷ്ണയുടെ ഭർത്താവ് കൃഷ്ണകുമാറിന്റെ ബന്ധു അല്ലെന്നും അവർ ആ കാര്യം പറയാതെ താൻ മാത്രം പറഞ്ഞാൽ അത് എങ്ങനെയാണ് ശരിയാവുക എന്നും ഹരി പ്രതികരിച്ചതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.

മാസപ്പടിക്കേസ്: മകൾ വീണ വഴി 3.28 കോടി രൂപ പിണറായി വിജയൻ കൈക്കൂലി വാങ്ങി

വിവാദമായ മാസപ്പടി കേസിൽ പിണറായി വിജയനെതിരെ ഗുരുതരമായ തെളിവുകൾ പുറത്ത്. വീണ ടി മുഖാന്തരം പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിച്ചതായി ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ പശ്ചാത്തലത്തിൽ പിണറായി വിജയനും മകൾ സിപിഎം നേതാവ് മുഹമ്മദ് റിയാസിനും എതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നൽകിയതായാണ് റിപ്പോർട്ട്. കൈപ്പറ്റിയ പണം റിയാസ് മുഹമ്മദ് ദുബായിലേക്ക് കടത്തി എന്നാണ് സൂചന. വിഷയത്തിൽ ഉടനടി നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജും ആവശ്യപ്പെട്ടു.

ENGLISH SUMMARY

Another relative appointment in the UDF government. It is reported that the husband’s relative has been appointed as a special private secretary in the office of Minister Bindu Krishna. Hari, the brother-in-law of Bindu Krishna’s husband and Congress leader Krishnakumar’s brother-in-law, has been appointed in the minister’s office.

Follow Us