Green turtle Video: അവന്റെ ദൈവത്തിനെ അവൻ ഒരു നിമിഷം നോക്കി തിരിഞ്ഞു പോയ്…. ശ്രദ്ധേയമാകുന്നു കടലാമയുടെ ഈ വീഡിയോ
Rescuing a green turtle video: കടലാമയെ രക്ഷിച്ചതിനു ശേഷം തീരത്ത് തിരയിലേക്ക് ഇറക്കി വിടുമ്പോൾ, തന്നെ രക്ഷിച്ച ആളെ നോക്കാൻ എന്നപോലെ ഒരു നിമിഷം തിരിഞ്ഞു നിന്ന ആ ആമയാണ് ഈ വീഡിയോയിലെ താരം.
സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുമ്പോൾ പല തരത്തിലുള്ള വീഡിയോകൾ നമ്മുടെ കണ്ണിലുടക്കാറുണ്ട്. അതിൽ ചിലത് നമ്മെ വല്ലാതെ ചിന്തിപ്പിക്കുന്നതും നമ്മുടെ മനസ്സ് നിറക്കുന്നതും ആയിരിക്കും. അത്തരത്തിൽ ഒന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആയിരിക്കുകയാണ്. ചെത്തി ഹാർബറിൽ കല്ലിന്റെ ഇടയിൽ കുടുങ്ങിയ ഒരു കടലാമയെ രക്ഷപ്പെടുത്തുന്ന വീഡിയോ ആണിത്.
Also read – ഇതാ ഒരു ഇന്ത്യൻ റെയിൽവേ അനുഭവം… സോഷ്യൽ മീഡിയയിൽ വൈറലായി യാത്രക്കാരന്റെ കുറിപ്പ്
കടലാമയെ രക്ഷിച്ചതിനു ശേഷം തീരത്ത് തിരയിലേക്ക് ഇറക്കി വിടുമ്പോൾ, തന്നെ രക്ഷിച്ച ആളെ നോക്കാൻ എന്നപോലെ ഒരു നിമിഷം തിരിഞ്ഞു നിന്ന ആ ആമയാണ് ഈ വീഡിയോയിലെ താരം. തിരിഞ്ഞുനിന്ന് രക്ഷിച്ചയാളെ നോക്കിയ ശേഷം വീണ്ടും തിരയിലേക്ക് തന്നെ ഇറങ്ങി മറയുകയും ചെയ്യുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി. nivinbenny എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരണങ്ങൾ ഇങ്ങനെ
അവന്റെ ദൈവത്തിനെ അവൻ ഒരു നിമിഷം നോക്കി തിരിഞ്ഞു പോയ്… എന്നാണ് ഒരാൾ പ്രതികരിച്ചിരിക്കുന്നത്. അതിനെ ഇറക്കിവിട്ടപ്പോൾ തിരിഞ്ഞുനിന്ന് നന്ദി പറഞ്ഞപ്പോൾ മനസ്സിനുണ്ടായ സന്തോഷം ചെറുതല്ല…. തിരിഞ്ഞ് ഒരു നിമിഷം നന്ദി പറഞ്ഞ നിമിഷം രക്ഷിച്ചു വിടുന്ന ആളുടെ ജീവൻ എടുക്കുന്ന മനുഷ്യൻ കണ്ടു പഠിക്കേണ്ടി ഇരിക്കുന്നു…. എന്താല്ലേ അവര് പോലും വിചാരിച്ചു കാണില്ല.. അത് തിരിഞ്ഞു അവരോടു യാത്ര പറയും…. തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.
View this post on Instagram