Varkala Train Attack: ഒടുവിൽ ആ ചുവന്ന ഷർട്ടിട്ട രക്ഷകനെ കണ്ടെത്തി; ട്രെയിനിൽ നിന്ന് പെൺകുട്ടിയ തള്ളിയിട്ടതിന് ഏക ദൃക്സാക്ഷി
Varkala Train Attack Case: തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിത പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ചുവന്ന ഷർട്ടുകാരനായ സാക്ഷിയെ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹവുമായി അന്വേഷണസംഘം സംസാരിച്ചതായാണ് റിപ്പോർട്ട്. പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ ഇയാളാണ് രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരം: വർക്കല ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ രക്ഷകനായി വന്ന് പ്രതിയെ കീഴ്പ്പെടുത്തിയ ആളെ പോലീസ് കണ്ടെത്തിയതായി വിവരം. പെൺകുട്ടിയെ തള്ളിയിടുന്നതിൻ്റെയും കൂടെയുണ്ടായിരുന്ന കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിൻ്റെയും ഏക സാക്ഷിയാണ് ഇയാൾ. എന്നാൽ സംഭവത്തിന് പിന്നാലെ ചുവന്ന ഷർട്ടിട്ട വ്യക്തിയെ തിരയുകയായിരുന്ന പോലീസ്. ഇതിനായി നേരത്തെ പരസ്യവും നൽകിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിത പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളിയായ ചുവന്ന ഷർട്ടുകാരനായ സാക്ഷിയെ പോലീസ് കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹവുമായി അന്വേഷണസംഘം സംസാരിച്ചതായാണ് റിപ്പോർട്ട്. പ്രതിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ കൂടി അക്രമിക്കാനൊരുങ്ങുമ്പോൾ ഇയാളാണ് രക്ഷപ്പെടുത്തിയത്.
Also Read: യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പോലീസിനോട് കൃത്യം വിവരിച്ച് പ്രതി, തെളിവെടുപ്പ്
ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ പോലീസ് തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പോലീസ് തീരുമാനിച്ചിരുന്നു. എന്നാൽ സംഭവത്തിന് പിന്നാലെ ആളെ കണ്ടെത്താൻ കഴിയാതെ ഇരിക്കവെയാണ് ഇപ്പോൾ തിരിച്ചറിഞ്ഞതായി വിവരം ലഭിച്ചിരിക്കുന്നത്.
പ്രതി രണ്ടാമത്തെ പെൺകുട്ടിയെ അക്രമിക്കാനൊരുങ്ങിയപ്പോൾ ചുവപ്പു വസ്ത്രം ധരിച്ച ആൾ ഓടിയെത്തി പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുകയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അതേസമയം പ്രതിയുമായി ഇന്നലെ പോലീസ് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി കുറ്റം സമ്മതിച്ചത്. എന്നാൽ ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ യാതൊരു മാറ്റവുമില്ല.