AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ഉത്സവാഘോഷത്തിനിട കാലിൽ ചവിട്ടിയതിന് പ്രതികാരം; 19കാരനെ നടുറോഡിൽ കുത്തിക്കൊന്നു

പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടയിലാണ് സംഭവം നടന്നത്. പ്രതികളുടെ വീടിന് സമീപത്തുകൂടി കെട്ടു കാഴ്ച പോകുന്നതിനിടെ അവിടെ എത്തിയ തേജസ് നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാണ് ആരോപിക്കുന്നത്. കാലിൽ അറിയാതെ ചവിട്ടിയതിൽ ഉണ്ടായ പ്രകോപനമാണ് ഒരു ജീവൻ എടുക്കുന്ന തലത്തിലേക്ക്

ഉത്സവാഘോഷത്തിനിട കാലിൽ ചവിട്ടിയതിന് പ്രതികാരം; 19കാരനെ നടുറോഡിൽ കുത്തിക്കൊന്നു
CrimeImage Credit source: Tv9 Network
Ashli C
Ashli C | Updated On: 30 Mar 2026 | 01:00 PM

കൊല്ലം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന കെട്ടു കാഴ്ചയ്ക്കിടെ കാലിൽ ചവിട്ടി എന്ന് ആരോപിച്ച് 19കാരനെ കുത്തിക്കൊന്നു.മുഖത്തല കിഴവൂർ സജീവ്മന്ദിരത്തിൽ പരേതനായ സജീവിന്റെ മകൻ അമ്പാടിയെന്ന തേജസിനെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും ഉണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മുഖത്തല കിഴവൂർ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടയിലാണ് സംഭവം നടന്നത്. പ്രതികളുടെ വീടിന് സമീപത്തുകൂടി കെട്ടു കാഴ്ച പോകുന്നതിനിടെ അവിടെ എത്തിയ തേജസ് നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാണ് ആരോപിക്കുന്നത്. കാലിൽ അറിയാതെ ചവിട്ടിയതിൽ ഉണ്ടായ പ്രകോപനമാണ് ഒരു ജീവൻ എടുക്കുന്ന തലത്തിലേക്ക് എത്തിച്ചത് എന്നതാണ് സംഭവത്തിൽ ഞെട്ടൽ ഉണ്ടാക്കുന്നത്.

ALSO READ:കൊച്ചിയില്‍ വാഹനാപകടം; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വലിയ ശബ്ദത്തിൽ ഒട്ടേറെ ബോക്സുകൾ ഘടിപ്പിച്ച ഫ്ലോട്ടിൽ എൽഇഡി കളര്‍ ലൈറ്റുകളും മറ്റുമായാണ് കെട്ടുകാഴ്ച കടന്നുപോയിരുന്നത് അതിനാൽ തന്നെ ആക്രമണം നടക്കുന്ന സമയത്ത് തേജസിന്റെ നിലവിളിയും ആരും കേട്ടില്ല. കെട്ടുകാഴ്ച കടന്നു പോയതിനുശേഷം ആണ് റോഡിൽ രക്തം വാർന്നു കിടക്കുന്ന തേജസിനെ കൂട്ടുകാർ കാണുന്നത്. ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങളൊന്നും നിർത്തിയില്ല.

ഏറെ സമയം കഴിഞ്ഞതിനുശേഷം ആണ് അതുവഴി ഐസ് കൊണ്ടുവന്ന ഒരു പിക്കപ്പ് ഓട്ടോറിക്ഷയിൽ തേജസിനെ ആശുപത്രിയിൽ എത്തിച്ചത്. പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. എന്നാൽ നില അതീവഗുരുതരാവസ്ഥയിലായതോടെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെങ്കിലും പതിനൊന്നരയോടെ തേജസ് മരിക്കുകയായിരുന്നു.

Follow Us