AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ

Sabarimala Devaprashnam-2014 prediction went viral : ദേവഹിതത്തിന് നിരക്കാത്ത കാര്യങ്ങൾ ക്ഷേത്രത്തിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ദേവപ്രശ്‌നം നടത്താറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2014-ലെ പ്രശ്‌നവിധികളിലെ ഓരോ വരികളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതായി മാറിയിരിക്കുകയാണ്.

Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Sabarimala Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 22 Jan 2026 | 03:09 PM

ശബരിമല: പത്തു വർഷങ്ങൾക്ക് മുൻപ് ശബരിമലയിൽ നടന്ന ദേവപ്രശ്‌നത്തിലെ പ്രവചനങ്ങൾ, നിലവിലെ സ്വർണ്ണക്കൊള്ളക്കേസിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നു. 2014-ൽ നടന്ന ദേവപ്രശ്‌നത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് ജയിൽവാസം, വ്യവഹാരം, മാനഹാനി എന്നിവ സംഭവിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ജീവനക്കാർ പിടിയിലായതോടെ ഈ വിധികുറിപ്പുകൾക്ക് പ്രസക്തിയേറുകയാണ്.

പ്രവചനവും യാഥാർത്ഥ്യവും

2014 ജൂൺ 18 ബുധനാഴ്ചയാണ് ശബരിമലയിൽ ദേവപ്രശ്‌നം നടന്നത്. പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാരായ ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരായിരുന്നു ഇതിന് നേതൃത്വം നൽകിയത്.

ക്ഷേത്ര കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അപായം, മാനഹാനി, ജയിൽവാസം എന്നിവയുണ്ടാകുമെന്ന് അന്ന് തെളിഞ്ഞിരുന്നു. നിലവിൽ സ്വർണ്ണക്കവർച്ചാ കേസിൽ മുൻപ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവർ ജയിലിലായതോടെ ഈ പ്രവചനം സത്യമായെന്നാണ് ഭക്തരുടെ വിശ്വാസം. ശബരിമലയിലെ കൊടിമരം മാറ്റണമെന്ന് നിർദ്ദേശിച്ചത് ഈ ദേവപ്രശ്‌നത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 2017-ൽ കൊടിമരം പുതുക്കിപ്പണിതു.

പതിനെട്ടാം പടിയുടെ സ്ഥാനത്തിലോ അളവിലോ മാറ്റം വരുത്തരുത് എന്നും എന്നാൽ ഭക്തർക്കായി കൈവരികൾ നിർമ്മിക്കാമെന്നും അന്ന് അനുമതി നൽകിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അല്ലാത്തപക്ഷം ദോഷഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ദേവപ്രശ്‌നത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ശബരിമലയിൽ പ്രവേശിപ്പിച്ചത് വഴി വന്ന അശ്രദ്ധയുടെ പരിണിതഫലമാണ് ഇപ്പോൾ മറ്റുള്ളവർ അനുഭവിക്കുന്നതെന്ന വാദവും വിശ്വാസികൾക്കിടയിൽ ഉയരുന്നുണ്ട്.

ദേവഹിതത്തിന് നിരക്കാത്ത കാര്യങ്ങൾ ക്ഷേത്രത്തിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ദേവപ്രശ്‌നം നടത്താറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2014-ലെ പ്രശ്‌നവിധികളിലെ ഓരോ വരികളും വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതായി മാറിയിരിക്കുകയാണ്.