Sabarimala Flagpole Reinstallation: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ;‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Sabarimala Flagpole Reinstallation: സംഭാവന നൽകിയ സ്വർണ്ണത്തിന്റെ അളവ് അതുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങൾ എന്നിവയാണ് അന്വേഷണസംഘം പ്രധാനമായും സുരേഷ് ഗോപിയിൽ നിന്നും ചോദിച്ച അറിഞ്ഞത്.....

Sabarimala Flagpole Reinstallation: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ;‍ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Suresh Gopi

Published: 

23 Feb 2026 | 10:07 AM

ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠ ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമര പുനഃ പ്രതിഷ്ഠയ്ക്കായി സുരേഷ് ഗോപി സംഭാവന ചെയ്ത സ്വർണത്തെ കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്. കൂടാതെ മോഹൻലാൽ ഉൾപ്പെടെ കൂടുതൽ സിനിമാ മേഖലയിലുള്ളവരുടെ മൊഴിയെടുപ്പ് ഉടൻ ഉണ്ടാകും എന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്.

സംഭാവന നൽകിയ സ്വർണ്ണത്തിന്റെ അളവ് അതുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങൾ എന്നിവയാണ് അന്വേഷണസംഘം പ്രധാനമായും സുരേഷ് ഗോപിയിൽ നിന്നും ചോദിച്ച അറിഞ്ഞത്. എന്നാൽ സ്വർണ്ണത്തിന്റെ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് തന്റെ പക്കൽ ഇല്ല എന്നാണ് സുരേഷ് ഗോപി ‍മൊഴി നൽകിയത് എന്ന് റിപ്പോർട്ട്.

കൂടുതൽ താരങ്ങളോട് പുനപ്രതിഷ്ഠതയുമായി ബന്ധപ്പെട്ട് സംഭാവന നൽകാൻ നിർദ്ദേശം നൽകിയതായി സുരേഷ് ഗോപി മൊഴി നൽകിയതായും സൂചനയുണ്ട്. വിജിലൻസിന്റെ കണക്കിൽ 27 പേരാണ് സ്വർണ്ണം സംഭാവന ചെയ്തത്. അതിൽ 20 പേരുടെ മൊഴിയും രേഖപ്പെടുത്തി. ഇനി ഏഴ് പേരുടെ മൊഴിയാണ് രേഖപ്പെടുത്താൻ ഉള്ളത്. ഇതിൽ മോഹൻലാൽ ഉൾപ്പെടെ ഉള്ളവർ ഉണ്ട്. ഈയാഴ്ച തന്നെ അവരുടെ മൊഴി രേഖപ്പെടുത്തുവാൻ ആണ് അന്വേഷണസംഘം നീക്കം നടത്തുന്നത്. നിലവിൽ ലഭിച്ചിരിക്കുന്ന മൊഴി പ്രകാരം 27 പേർ അല്ലാ അതിൽ കൂടുതൽ പേർ ശബരിമലയിലേക്ക് സംഭാവന നൽകിയതായാണ് വിവരം.

 

Related Stories
അടുക്കളയിൽ മണി പ്ലാൻ്റ് വളർത്താമോ? അറിയാതെ പോകരുത്
ചക്ക എത്രകാലം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?