AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌

Sabarimala gold theft case bail plea verdict today: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എ പത്മകുമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായകം. ഇവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുരാരി ബാബു, ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും വിധി പറയും.

Sabarimala Gold Scam: പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ വിധി ഇന്ന്‌
A PadmakumarImage Credit source: A Padmakumar Exmla/ Facebook
Jayadevan AM
Jayadevan AM | Published: 21 Jan 2026 | 06:40 AM

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് നിര്‍ണായകം. ഇവരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, സ്വര്‍ണ വ്യാപാരിയായ ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും വിധി പറയും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുന്നത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യാപേക്ഷയില്‍ വിധി പറയുന്നതും ഇതാണ്. അതുകൊണ്ട് തന്നെ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതികള്‍ക്ക് ഏറെ നിര്‍ണായകമാണ് ഇന്നത്തെ ദിവസം.

പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എസ്‌ഐടിയും പ്രോസിക്യൂഷനും ശക്തമായി എതിര്‍ത്തിട്ടുണ്ട്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും, ഗൗരവകരമായ തെളിവുകളുണ്ടെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ കേസില്‍ പങ്കില്ലെന്നാണ് പ്രതികള്‍ വാദിക്കുന്നത്.

Also Read: Sabarimala Gold Theft Case: ശബരിമല ശ്രീകോവിലിന്റെ വാതിലിലും മോഷണം? 5 പ്രമുഖർ ഉടൻ അറസ്റ്റിലായെക്കും

അതേസമയം, സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളുടെ വസതിയിലടക്കം കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തിയിരുന്നു. മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂറോളമാണ് പരിശോധന നടത്തിയത്. ഇയാളുടെ ആസ്തി വിവരങ്ങള്‍, കുടുംബാംഗങ്ങളുടെ ബാങ്ക് ഇടപാടുകളുടെ ഡോക്യുമെന്റുകള്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

21 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. പോറ്റി, പത്മകുമാര്‍, എന്‍ വാസു അടക്കമുള്ളവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു. ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലായിരുന്നു റെയ്ഡ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും, കര്‍ണാടകയിലെയും വിവിധ കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തി. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും ഇഡി സംഘം പരിശോധന നടത്തിയിരുന്നു. റെയ്ഡിന് ശേഷം ഇഡി പ്രതികള്‍ക്ക് നോട്ടീസ് നല്‍കി. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയേക്കുമെന്നും സൂചനയുണ്ട്.