Amrit Bharat Express: ഹൈദരാബാദ് മലയാളികളേ…തിരക്കില്‍ പെടാതെ നാട്ടിലെത്താം; അമൃത് ഭാരത് ട്രെയിന്‍ എത്തിയല്ലോ
Amrit Bharat Express Train From Hyderabad to Thiruvananthapuram: തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, ചെര്‍ലാപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ജങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ ചീറിപ്പായുന്നത്.
കേരളത്തിന് പുതുതായി ലഭിക്കാന്‍ പോകുന്നത് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ ട്രെയിന്‍ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. രാജ്യത്തെ മൂന്ന് പ്രമുഖ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
തിരുവനന്തപുരം-താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, ചെര്‍ലാപ്പള്ളി-തിരുവനന്തപുരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു ജങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തില്‍ ചീറിപ്പായുന്നത്. കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുകയും, പഠിക്കുകയും ചെയ്യുന്ന മലയാളികള്‍ക്ക് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഏറെ സഹായകമാകുമെന്ന കാര്യം ഉറപ്പാണ്.
കേരളത്തില്‍ നിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ പഠനത്തിനായും ജോലിക്കായും ആശ്രയിക്കുന്ന നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. ഇവിടെ നിന്നും നാട്ടിലേക്കും മടക്കയാത്രയ്ക്കും ആഗ്രഹിക്കുന്നവര്‍ക്ക് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ വരവ് ഒരു അനുഗ്രഹമാണ്.
ചെര്‍ലാപ്പള്ളി-തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍
എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ചെര്‍ലാപ്പള്ളിയില്‍ നിന്ന് (ഹൈദരാബാദ്) രാവിലെ 7.15ന് പുറപ്പെടുന്ന ട്രെയിന്‍, പിറ്റേദിവസം അതായത്, ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ബുധനാഴ്ചകളിലാണ് മടക്കയാത്ര. വൈകിട്ട് 5.30ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍, വ്യാഴാഴ്ച രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തുന്നു.
അതേസമയം, കേരളത്തിന് അനുവദിച്ച രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരിക്കും.