Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്

Unnikrishnan Potty Appear To SIT: ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എസ്ഐടിക്ക് മുന്നിലെത്തുന്നത്.

Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്

ജാമ്യം ലഭിച്ച് പുറത്തേക്കിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി

Published: 

06 Feb 2026 | 06:54 AM

തിരുവനന്തപുരം: വിവാദ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാകും. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.

ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എസ്ഐടിക്ക് മുന്നിലെത്തുന്നത്. കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നുമാണ് കോടതിയുടെ കർശന നിർദ്ദേശം.

ALSO READ: ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേയ്ക്ക്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം

കേസിൽ പ്രതിയായ തന്ത്രിയുടെ ജാമ്യഹർജിയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായുള്ള വിശദമായ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിക്കും. തന്ത്രിയുടെ ഹർജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും. കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി 110 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇന്നലെ മോചിതനായത്. ജനുവരി 21-ന് ദ്വാരപാലക പാളി കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു.

കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, സിപിഎം നേതാവ് പത്മകുമാർ എന്നിവരുടെ അറസ്റ്റ് നടന്നിട്ട് വരുന്ന 11ാം തീയതി 90 ദിവസം തികയും. ഈ കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇരുവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത നേതാക്കൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒന്നാം പ്രതി പുറത്തിറങ്ങുന്നത്.

Follow Us
Related Stories
DA Hike: സർക്കാർ ജീവനക്കാർക്ക് 2% ഡിഎ; ഓണസമ്മാനം ഓഗസ്റ്റിലെ ശമ്പളത്തിൽ!
മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഉസ്ബകിസ്ഥാനില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍
Vizhinjam Gold Case: വിഴിഞ്ഞത്തെ യുവതികളുടെ ആത്മഹത്യ, പിടിയിലായ സ്ത്രീക്കെതിരെ കൂടുതല്‍ പരാതികള്‍
Kerala Onam Special Train: കേരളത്തിലേക്ക് 100 ട്രെയിനുകള്‍ വരുന്നു; ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്…എല്ലായിടത്തേക്കും പോകാം
Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
Kerala Weather Update: മഴ തകർത്തുപെയ്യും! 5 ജില്ലക്കാർ ശ്രദ്ധിച്ചോണേ… ഇന്നത്തെ കാലാവസ്ഥ
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?