Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ പത്മകുമാറിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി

A Padmakumar Bail Plea Rejected: കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറഞ്ഞത്.

Sabarimala Gold Theft: ശബരിമല സ്വർണക്കൊള്ളക്കേസിൽ എ പത്മകുമാറിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ തള്ളി

M Padmakumar

Updated On: 

07 Jan 2026 | 12:28 PM

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ദ്വാരപാലക ശിൽപ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി പറഞ്ഞത്. അതേസമയം കട്ടിളപ്പാളി കേസിൽ പത്മകുമാറിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.

ദേവസ്വം പ്രസിഡന്റ് എന്ന രീതിയിൽ ഒപ്പുവയ്ക്കുക മാത്രമാണ് താൻ ചെയ്തതെന്നും മറ്റ് അംഗങ്ങൾക്കുള്ള ഉത്തരവാദിത്തം മാത്രമേ തനിക്കും ഉള്ളുവെന്നുമാണ് കോടതിയിൽ പത്മകുമാർ ഉന്നയിച്ച വാദം. എന്നാൽ പത്മാകുമാറിന്റെ വാദം കേട്ട കോടതി ഇത് തള്ളുകയായിരുന്നു. ദേവസ്വം പ്രസിഡന്റ് എന്ന തരത്തിൽ ഒഴിഞ്ഞുമാറാൻ പത്മകുമാറിനു കഴിയില്ലെന്നും ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

Also Read:ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന് ഇന്ന് നിർണായകം, ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. അതേ സമയം ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് കേസുകളിലും നൽകിയ ജാമ്യാപേക്ഷ 14 ആം തീയതി വിജിലൻസ് കോടതി പരിഗണിക്കും.

Follow Us
Related Stories
Kerala Weather Alert: വരുന്നു കനത്ത മഴ; കേരള തീരത്ത് ചക്രവാതചുഴി: മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത
Kerala Lottery Result: കിട്ടിയാല്‍ ഒരു കോടി, പോയാല്‍ 50 രൂപ; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പുറത്ത്‌
Haripad Newborn baby Issue: കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞ 19കാരിക്ക് മനംമാറ്റം; കുഞ്ഞിനെ വേണം എന്ന് ആവശ്യം
Monsoon Bumper Lottery 2026: കോടികള്‍ കൊണ്ട് അമ്മാനമാടാം; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്ക് എത്ര സമ്മാനങ്ങളാണ്, ടിക്കറ്റ് വിലയും കുറവ്‌
നെഞ്ചിൽ ചവിട്ടിക്കൊന്നു; ഒന്നര വയസ്സുകാരന്റെ ഏഴു വാരിയെല്ലുകൾ തകർന്നു, 91 മുറിവുകൾ
Kerala Assembly Today: നിയമസഭയിൽ ഇന്ന് നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ആരംഭിക്കും; ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും
പൊറോട്ട എങ്ങനെ ഹെൽത്തി ആയി കഴിക്കാം?
പൂരി ഒട്ടും എണ്ണ കുടിക്കില്ല! മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
തടി കുറയണോ? 2 മണി കുരുമുളക് മതി
മയില്‍ വീട്ടില്‍ വരുന്നത് അശുഭ സൂചന, മരണം പതിയിരിക്കുന്നു?
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു