Sabarimala Gold Theft: ശബരിമല സ്വർണമോഷണം; തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി അപേക്ഷ നൽകും

Sabarimala Gold Theft: കണ്ഠരര് രാജിവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും...

Sabarimala Gold Theft: ശബരിമല സ്വർണമോഷണം; തന്ത്രി കണ്ഠരര് രാജീവരരെ കസ്റ്റഡിയിലെടുക്കാൻ എസ്ഐടി അപേക്ഷ നൽകും

Sabarimala Thantri Kandararu Rajeevaru

Updated On: 

13 Jan 2026 | 08:12 AM

ശബരിമല സ്വർണ്ണ മോഷണം കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ എടുക്കുന്നതിനായി എസ് ഐ ടി അപേക്ഷ നൽകും. എസ് ഐ ടി യുടെ തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യുന്നതിനും വേണ്ടിയാണ് തന്ത്രിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടുക.

ഉണ്ണികൃഷ്ണൻ പോറ്റിയും കണ്ഠരര് രാജീവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുവാനും തന്ത്രിയെ കസ്റ്റഡിയിൽ ലഭിക്കണം എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്. അതിനിടെ കണ്ഠരര് രാജിവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും.

എന്നാൽ ശബരിമല തന്ത്രിക്ക് ജാമ്യം അനുവദിക്കുന്നതിന് അന്വേഷണസംഘം ശക്തമായി എതിർക്കുന്നുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചു കഴിഞ്ഞാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തുവാനും സ്വാധീനിക്കുവാനും തെളിവുകൾ നശിപ്പിക്കുവാനും ഇടയുണ്ട് എന്നാണ് എസ് ഐ ടി പറയുന്നത്.

ALSO READ: മകരവിളക്കിന് സ്‌പെഷ്യല്‍ ട്രെയിന്‍; ബുക്കിങ് ആരംഭിച്ചു

ശബരിമല സ്വർണ്ണ തട്ടിപ്പിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാരലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിയെ ജാമ്യത്തിൽ വിടുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക എന്നും റിമാൻഡ് റിപ്പോർട്ടിൽ എസ് ഐ ടി പരാമർശിക്കുന്നു.

അതേസമയം ജയിലിൽ എത്തിച്ചതിന് പിന്നാലെ തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തന്നെ കുടുക്കിയതാണ് എന്നും കേസിൽ താൻ നിരപരാധിയാണെന്ന് മായിരുന്നു തന്ത്രി പ്രതികരിച്ചത്.സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

വെളുത്തുള്ളിയുടെ തൊലി കളയാൻ പാടുവേണ്ട... ഇതാണ് ഈസി
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വർഷത്തോളം സൂക്ഷിക്കാം
ഭവന വായ്പകള്‍ പലതരം, ഏതെടുക്കണം?
മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം
മീൻക്കുളത്തിൽ നിന്നും പിടികൂടിയ കൂറ്റൻ രാജവെമ്പാല
ആ മതിലിന് മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
മസിനഗുഡി വഴിയുള്ള ഊട്ടി യാത്ര ഈ കൊമ്പൻ അങ്ങെടുത്തൂ
അതിജീവിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചപ്പോള്‍ കണ്ണുനിറഞ്ഞെന്ന് റിനി ആന്‍ ജോര്‍ജ്‌