Sabarimala Mandala Kalam 2026: കാരണമെന്ത്? ഇന്നലെ വരാതിരുന്നത് 23000 പേർ, ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വമ്പൻ ഇടിവ്
Sabarimala Mandala Kalam 2026: നേരത്തെ ചെന്നൈയിലും കോയമ്പത്തൂരും കൂട്ടം ബുക്കിംഗ് നടന്നതായി കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെ ഇപ്പോൾ കേരളത്തിൽ സമാനമായ രീതിയിൽ കൂട്ട ബുക്കിംഗ് നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.നിലവിലെ കണക്കുകൾ പ്രകാരം 59601 തീർത്ഥാടകരാണ് പമ്പ വഴി ഇന്നലെ ദർശനത്തിനായി എത്തിയത്. വെർച്വൽ ക്യൂ ബുക്കിങ് വഴി ബുക്ക് ചെയ്ത 47,000 ത്തോളം പേരാണ് എത്തിയിട്ടുള്ളത്.....

Sabarimala
തിരുവനന്തപുരം : ശബരിമലയിൽ മുൻ വർഷങ്ങളിലേതു പോലെ തീർത്ഥാടകര് എത്താത്തതിന്റെ കാരണം കണ്ടെത്താനാകാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിഷയത്തിൽ പോലീസ്, വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പോലീസ് എന്നീ വിഭാഗങ്ങൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും വ്യക്തമായ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. വെർച്വൽ ക്യൂ ബുക്കിങ്ങിന് സാങ്കേതിക സഹായം നൽകുന്ന ടാറ്റാ കൺസൾട്ടൻസി സർവീസിൽ നിന്നും പമ്പ പോലീസ് വിവരങ്ങൾ ശേഖരിച്ചതായി റിപ്പോർട്ട്.
നേരത്തെ ചെന്നൈയിലും കോയമ്പത്തൂരും കൂട്ടം ബുക്കിംഗ് നടന്നതായി കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെ ഇപ്പോൾ കേരളത്തിൽ സമാനമായ രീതിയിൽ കൂട്ട ബുക്കിംഗ് നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.നിലവിലെ കണക്കുകൾ പ്രകാരം 59601 തീർത്ഥാടകരാണ് പമ്പ വഴി ഇന്നലെ ദർശനത്തിനായി എത്തിയത്. വെർച്വൽ ക്യൂ ബുക്കിങ് വഴി ബുക്ക് ചെയ്ത 47,000 ത്തോളം പേരാണ് എത്തിയിട്ടുള്ളത്.
ALSO READ:ശബരിമല യുവതി പ്രവേശനം: വിധി ക്രിസ്തുമസ് അവധിക്ക് മുൻപുണ്ടായേക്കും
എന്നാൽ ബുക്ക് ചെയ്ത 23000 പേർ കഴിഞ്ഞദിവസം ദർശനത്തിനായി എത്തിയിട്ടില്ല.അതേസമയം ഭക്തരെ അകറ്റുന്ന നിയന്ത്രണങ്ങൾ അവസാനിപ്പിക്കണം എന്നാണ് ട്രാവൻകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുന്നോട്ടുവയ്ക്കുന്നത്. ശബരിമലയിൽ സുഗമമായ ദർശനവും തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങളും ഉറപ്പാക്കണം എന്ന ആവശ്യവും ഉന്നയിക്കുന്നു.
ഈ വർഷം ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറയുന്നതിനനുസരിച്ച് വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതിനെ നിസാരമായി കാണരുതെന്നും 1200 ഓളം ക്ഷേത്രങ്ങളുടെയും ആയിരക്കണക്കിന് ജീവനക്കാരുടെയും നിലനിൽപ്പുമായി ഇതിന് ബന്ധമുണ്ടെന്നും ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പ്രതികരിച്ചു.
ഇതിനിടെ വെർച്വൽ ക്യൂവിൽ പ്രതിദിനം അനുവദിക്കുന്ന സ്ലോട്ടുകൾ മനപ്പൂർവം കുറച്ചിട്ടുണ്ടോ എന്നും ബുക്കിംഗ് പൂർത്തിയായി എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ടോ എന്നും കണ്ടെത്തണമെന്ന് ആവശ്യവും ശക്തമാണ്. അതേസമയം ഭക്തരുടെ കുറവ് അനുഭവപ്പെടുമ്പോൾ അരുവണയുടെ കരുതൽ ശേഖരം വർദ്ധിപ്പിക്കാനാകുമെന്ന ഏക ആശ്വാസമാണ് ഉള്ളത്.. തീർത്ഥാടകർ കൂടുതൽ കൂട്ടത്തോടെ എത്തുകയായിരുന്നുവെങ്കിൽ അരവണയുടെ ലഭ്യതയിലും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.
ENGLISH SUMMARY
The Travancore Devaswom Board is unable to determine the reason for the lower-than-usual turnout of pilgrims at Sabarimala this year. Although the police, the Vigilance wing, the Devaswom Vigilance wing, and the Cyber police are conducting a comprehensive investigation into the matter, no definitive information has emerged. Reports indicate that the Pamba police have collected information from Tata Consultancy Services (TCS), the firm providing technical support for the virtual queue booking system.