Sabarimala: ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരുണ്ട്, ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമം : മന്ത്രി കെ. മുരളീധരൻ
ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ബോധപൂർവ്വമായ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്ര ശക്തികൾ ശ്രമിക്കുന്നുണ്ട് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ ശേഷിയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നും ദേവസ്വം മന്ത്രി ശബരിമലയിൽ പറഞ്ഞു. കഴിഞ്ഞദിവസം പമ്പയിലെ ശുചിമുറികളിലെക്കുള്ള പൈപ്പിന്റെ വാൽവ അടച്ചിട്ടതും ഇന്ന് അന്നദാന മണ്ഡപത്തിൽ ബഹളം ഉണ്ടാക്കിയത് അടക്കമുള്ള സംഭവങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പ്രതികരിച്ചു.
ശബരിമല: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ബോധപൂർവ്വമായ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്ര ശക്തികൾ ശ്രമിക്കുന്നുണ്ട് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ ശേഷിയുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നും ദേവസ്വം മന്ത്രി ശബരിമലയിൽ പറഞ്ഞു. കഴിഞ്ഞദിവസം പമ്പയിലെ ശുചിമുറികളിലെക്കുള്ള പൈപ്പിന്റെ വാൽവ അടച്ചിട്ടതും ഇന്ന് അന്നദാന മണ്ഡപത്തിൽ ബഹളം ഉണ്ടാക്കിയത് അടക്കമുള്ള സംഭവങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പ്രതികരിച്ചു.
ടെൻഡർ ലഭിക്കാത്തവരും കച്ചവട താൽപര്യക്കാരും ആണ് മനപ്പൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് പോലീസിനോട് ഉൾപ്പെടെ ശക്തമായ പരിശോധനയും നിരീക്ഷണവും നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ചെറിയ കാര്യങ്ങളിൽ പോലും അതീവ ശ്രദ്ധ വേണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗത്തോട് കാര്യങ്ങൾ സസൂഷ്മം നിരീക്ഷിക്കാനും പറഞ്ഞിട്ടുണ്ട് എന്നും മന്ത്രി ശബരിമലയിൽ സംസാരിക്കവേ പറഞ്ഞു.
Also Read: ശരണമന്ത്രങ്ങളുമായി പതിനെട്ടാം പടിയിലേക്ക്; ശബരിമലയിൽ ഭക്തജനപ്രവാഹം
മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം തന്നെ ഉറപ്പാക്കിയിട്ടുണ്ട്. വെർച്ച്വൽ ക്യൂ വഴി നിലവിൽ 60,000 സ്ലോട്ടുകളും സ്‌പോട് ബുക്കിംഗ് വഴി 14,000 സ്ലോട്ടുകൾക്കുമാണ് ഇപ്പോൾ അനുമതിയുള്ളത്. എന്നാൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന വരും ദിവസങ്ങളിൽ കോടതിയുടെ കൂടി അനുമതിയോടെ ഇത് വർധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്. ശബരിമലയിൽ അപ്പം -അരവണ പ്രസാദങ്ങൾ നിലവിൽ ആവശ്യത്തിനുള്ള സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട് എന്നും ആവശ്യത്തിന് അനുസരിച്ചു നിർമാണം വർധിപ്പിക്കുവാൻ വേണ്ട സജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അഞ്ച് ആശുപത്രികളും 24 എമർജൻസി മെഡിക്കൽ സെന്ററുകളും പമ്പ മുതൽ സന്നിധാനം വരെയായി ക്രമീകരിച്ചിട്ടുണ്ട്. 5 കാർഡിയോളോജിസ്റ്റുകളുടെ ഉൾപ്പടെ 35 ഡോക്ടർമാരുടെ സേവനമാണ് ഉറപ്പാക്കിയിരിക്കുന്നത് .അടിയന്തര സാഹചര്യം മുന്നിൽ കണ്ട് എല്ലാവിധ മരുന്നുകളും സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എമർജൻസി മെഡിക്കൽ സെന്ററുകളിൽ പതിവിൽ നിന്ന് വിപരീതമായി പരിശീലനം ലഭിച്ച നഴ്‌സിംഗ് സ്റ്റാഫി നെയാണ് നിയോഗിച്ചിട്ടുള്ളത്.ഇതിനു പുറമെ 3 ഹെൽത്ത് ഇൻസ്പെക്ടർമാർ,ഡിസ്ട്രിക്ട് വെക്ടർ കണ്ട്രോൾ യൂണിറ്റ് ,സ്റ്റേറ്റ് എന്റെമോളജി യൂണിറ്റ് എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
English Summary
Devaswom Minister K. Muralidharan stated that certain elements with malicious intent are attempting to deliberately create a crisis during the Sabarimala Mandala-Makaravilakku pilgrimage season. The Minister pointed out that some of these individuals are even capable of poisoning the food.