AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nurses Salary Hike: ഇനി നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതൽ 30,880 വരെ, കരട് വിജ്ഞാപനമെത്തി

Salary Revised for Private Hospital Nurses: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 4-ന് ആയിരക്കണക്കിന് നഴ്സുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു. തിങ്കളാഴ്ചയ്ക്കുള്ളിൽ അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് യു.എൻ.എ മുന്നറിയിപ്പ് നൽകിയിരുന്നു.

Nurses Salary Hike: ഇനി നഴ്‌സുമാരുടെ മിനിമം വേതനം 25, 450 മുതൽ 30,880 വരെ, കരട് വിജ്ഞാപനമെത്തി
Nurse salaryImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 07 Mar 2026 | 05:57 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ചുകൊണ്ട് സർക്കാർ കരട് വിജ്ഞാപനമിറക്കി. നഴ്സുമാരുടെ മിനിമം വേതനം 25,450 രൂപ മുതൽ 30,880 രൂപ വരെയായി നിശ്ചയിച്ചു. ശമ്പള വർധനവ് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നടപടി.

നഴ്സിങ് വിഭാഗം ശമ്പള സ്കെയിൽ

 

  • നഴ്സസ് മാനേജർ / ഡയറക്ടർ / ഓഫീസർ – 27,330 – 33,080
  • നഴ്സിങ് സൂപ്രണ്ട് / മേട്രൻ – 27,170 – 32,870
  • ഡപ്യൂട്ടി / അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് – 26,770 – 32,320
  • ഹെഡ് നഴ്സ് / സിസ്റ്റർ ഇൻ-ചാർജ് – 26,690 – 32,290
  • ട്യൂട്ടർ നഴ്സ് / ക്ലിനിക്കൽ ഇൻസ്ട്രക്ടർ – 25,930 – 31,380
  • സ്റ്റാഫ് നഴ്സ് (BSc/GNM) / സ്പെഷ്യൽ ഗ്രേഡ് ANM – 25,450 – 30,800
  • ANM ഗ്രേഡ് – 1 24,650 – 29,850
  • ANM ഗ്രേഡ് – 2 24,290 – 29,390

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 4-ന് ആയിരക്കണക്കിന് നഴ്സുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു. തിങ്കളാഴ്ചയ്ക്കുള്ളിൽ അനുകൂലമായ ഉത്തരവ് ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് യു.എൻ.എ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഇപ്പോൾ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

വിവിധ തസ്തികകളിലേക്ക് നിശ്ചയിച്ചിട്ടുള്ള പ്രവൃത്തി പരിചയവും യോഗ്യതയും അടിസ്ഥാനമാക്കിയാകും പുതുക്കിയ ശമ്പളം ലഭ്യമാകുക. നഴ്സുമാരെ കൂടാതെ ആശുപത്രിയിലെ മറ്റ് വിഭാഗം ജീവനക്കാരുടെ വേതനത്തിലും ആനുപാതികമായ വർധനവ് കരട് വിജ്ഞാപനത്തിൽ വിഭാവനം ചെയ്യുന്നുണ്ട്.

Follow Us