AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sandeep Warrier: ‘പരാതിക്കാരിയുടെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തിയിട്ടില്ല, സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ടില്ല’: സന്ദീപ് വാര്യർ

Sandeep Warrier: ഒരു വർഷം മുമ്പ് വിവാഹത്തിൽ പങ്കെടുത്തപ്പോൾ താൻ ഇട്ട ഫോട്ടോ മറ്റ് ചിലർ ദുരുപയോഗം ചെയ്തതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തത് നിയമപരമായി നേരിടും...

Sandeep Warrier: ‘പരാതിക്കാരിയുടെ ഐഡന്റിറ്റി ഞാൻ വെളിപ്പെടുത്തിയിട്ടില്ല, സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ പിന്നോട്ടില്ല’: സന്ദീപ് വാര്യർ
സന്ദീപ് വാര്യർ Image Credit source: Facebook
Ashli C
Ashli C | Published: 01 Dec 2025 | 02:34 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ല എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവവുമായി ബന്ധപ്പെട്ട സന്ദീപിനെതിരെ പോലീസ് കഴിഞ്ഞദിവസം കേസ് എടുത്തിരുന്നു. പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപിന്റെ പ്രതികരണം. ഒരു വർഷം മുമ്പ് വിവാഹത്തിൽ പങ്കെടുത്തപ്പോൾ താൻ ഇട്ട ഫോട്ടോ മറ്റ് ചിലർ ദുരുപയോഗം ചെയ്തതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തത് നിയമപരമായി നേരിടും എന്നും ശബരിമല സ്വർണ്ണപ്പാളി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയുള്ള മൂന്നാംകിട തന്ത്രമാണ് ഇത് എന്നും സന്ദീപ് ആരോപിച്ചു.

ALSO READ: രാഹുല്‍ ഈശ്വറെ ഇന്ന് കോടതിയില്‍ ഹാജരാക്കും, വീഡിയോ കണ്ടെത്തി

അപ്രഖ്യാപിത സർസംഘചാലക് പിണറായിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.കെപിസിസി ജനറൽ സെക്രട്ടറിയായ സന്ദീപ് വാര്യരെ കൂടാതെ ദീപ ജോസഫ്,​ രഞ്ജിത പുളിക്കൻ, രാഹുൽ ഈശ്വർ എന്നിവരും കേസിൽ പ്രതികളാണ്.

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയാണ് ഒന്നാം പ്രതി,​ സുപ്രീം കോടതി അഭിഭാഷകയായ ദീപാ ജോസഫ് രണ്ടാം പ്രതിയാണ്.​ സന്ദീപ് വാര്യർ നാലാം പ്രതി. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ കഴി‍ഞ്ഞദിവസം അറസ്റ്റ് ചെയ്‌തിരുന്നു.

നിരവധി വീഡിയോകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തനിക്കെതിരെ അധിക്ഷേപം നടത്തുന്നതായി ആരോപിച്ച് അതിജീവിത പരാതി നല്‍കുകയതിലാണ് ഈ നടപടി.